Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് ആറന്മുളയിൽ നിന്നും പുറപ്പെടും

തങ്കഅങ്കി രഥഘോഷയാത്ര ഇന്ന് ആറന്മുളയിൽ നിന്നും പുറപ്പെടും

ആറന്മുള: ശബരിമല ധർമശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാർത്തുവാനുള്ള തങ്കഅങ്കിയുമായി രഥഘോഷയാത്ര ഇന്ന് രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിക്കും. തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എംപി. ഗോവിന്ദൻനായർ, ദേവസ്വം ബോർഡ് മെമ്പർമാരായ സുഭാഷ്‌വാസു, പി.കെ. കുമാരൻ, ദേവസ്വം കമ്മിഷണർ പി.വേണുഗോപാൽ എന്നിവർ സന്നിഹിതരാകും.

തങ്കഅങ്കി അണിഞ്ഞ അയ്യപ്പവിഗ്രഹവും വഹിച്ച് ആദ്യദിവസം ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തും. 25 ന് രാവിലെ യാത്ര പുനരാരംഭിച്ച് പെരുനാട് ക്ഷേത്രത്തിലെത്തി 26 ന് ഉച്ചയ്ക്ക് പമ്പയിൽ എത്തിച്ചേരും. അവിടെ നിന്ന് പമ്പ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, പമ്പ സ്‌പെഷ്യൽ ഓഫീസർ, പമ്പ അസിസ്റ്റന്റ് എൻജിനീയർ എന്നിവർ ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് ഗണപതി ക്ഷേത്രത്തിന് മുന്നിൽ ദർശനത്തിന് വയ്ക്കും.

വൈകുന്നേരം അഞ്ചോടെ അയ്യപ്പസേവാ സംഘം വളണ്ടിയർമാരുടെ സഹായത്തോടെ ശരംകുത്തിയിലെത്തിക്കുന്ന തങ്കഅങ്കി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തിലെത്തിക്കും. സോപാനത്തെത്തുന്ന തങ്കഅങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി സന്ധ്യാദീപാരാധന നടത്തുന്നതോടെ ഘോഷയാത്രയ്ക്ക് സമാപനമാകും. ആറന്മുള ദേവസ്വം അസി.കമ്മിഷണർ ജി. വേണുഗോപാൽ ആറന്മുള മുതൽ ശബരിമല വരെ ഘോഷയാത്രയെ അനുഗമിക്കും. സന്നിധാനത്ത് ഇന്നലെ രാത്രി എട്ടുമണിയോടെ തിരക്ക് അനിയന്ത്രിതമായതോടെ അയ്യപ്പന്മാരെ പമ്പയിൽ തടഞ്ഞ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP