Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴ് തവണ ശബരിമല മേൽശാന്തിക്കായി പേര് നൽകി; മൂന്ന് തവണ അന്തിമ പട്ടികയിലെത്തി; ഇത്തവണ ദൈവ നിയോഗവും; തിരൂർ തിരുനാവായ അരീക്കര മനയിലെ എകെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ആലുവ പാറക്കടവ് മാടവന മനയിലെ എംഎസ് പരമേശ്വരൻ നമ്പൂതിരിയും

ഏഴ് തവണ ശബരിമല മേൽശാന്തിക്കായി പേര് നൽകി; മൂന്ന് തവണ അന്തിമ പട്ടികയിലെത്തി; ഇത്തവണ ദൈവ നിയോഗവും; തിരൂർ തിരുനാവായ അരീക്കര മനയിലെ എകെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തി ആലുവ പാറക്കടവ് മാടവന മനയിലെ എംഎസ് പരമേശ്വരൻ നമ്പൂതിരിയും

സ്വന്തം ലേഖകൻ

ശബരിമല: അടുത്ത ഒരുവർഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂർ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീർ നമ്പൂതിരിയെയാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിയായി ആലുവ പാറക്കടവ് മാടവന മനയിലെ എം.എസ്. പരമേശ്വരൻ നമ്പൂതിരിയെയാണ് തിരഞ്ഞെടുത്തത്.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു തിരൂർ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീർ നമ്പൂതിരി. മലബാറിലെ മേജർ ക്ഷേത്രങ്ങളിലെല്ലാം ഇദ്ദേഹം മേൽശാന്തിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നറുക്കെടുപ്പിനായി മലകയറിയെത്തിയ പന്തളം കൊട്ടാരത്തിലെ മാധവ് കെ. വർമയും, കാഞ്ചന കെ. വർമയുമാണ് ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. ഇരുകുടവും ശ്രീകോവിലിനുള്ളിൽ പൂജിച്ചശേഷമാണ് നറുക്കെടുക്കാൻ പുറത്തേക്ക് നൽകിയത്.

രണ്ട് വെള്ളിക്കുടങ്ങാണ് നറുക്കെടുപ്പിന് ഉപയോഗിച്ചത്. കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളിൽനടന്ന അഭിമുഖത്തിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ രണ്ട് ക്ഷേത്രങ്ങളിലേക്കും ഒമ്പത് പേരുടെ വീതം പട്ടിക തയ്യാറാക്കി ഇവരു പേരുകൾ എഴുതിയ സ്ലിപ്പുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ഒന്നാമത്തെ വെള്ളിക്കുടത്തിൽ ശബരിമല മേൽശാന്തിയുടെ പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് പേരുകൾ എഴുതിയ ഒമ്പത് കടലാസ് തുണ്ടുകളും രണ്ടാമത്തെ കുടത്തിൽ മേൽശാന്തി എന്നെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത എട്ടു തുണ്ടുകളും അടക്കം ഒമ്പതെണ്ണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഏഴ് തവണ ശബരിമല മേൽശാന്തിക്കായി പേര് നൽകിയ സുധീർ നമ്പൂതിരി മൂന്ന് തവണ അന്തിമ പട്ടികയിലെത്തിയ വ്യക്തി കൂടിയാണ്. എല്ലാം ദൈവാനുഗ്രഹമാണെന്ന് സുധീർ നമ്പൂതിരി പറഞ്ഞു.എറണാകുളം പുളിയാനം സ്വദേശിയാണ് മാളികപുറം മേൽശാന്തിയായ പരമേശ്വരൻ നമ്പൂതിരി. അടുത്ത മണ്ഡലകാലം മുതൽ ഒരുവർഷത്തെ ചുമതലയാണ് സുധീർ നമ്പൂതിരിക്ക്. പന്തളം കൊട്ടാരത്തിലെ മാധവ് കെ വർമയാണ് നറുക്കെടുത്തത്. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടിയ ഒമ്പതുപേരുടെ പട്ടികയിൽനിന്ന് മേൽശാന്തി എന്ന് പേരെഴുതിയ എട്ടാമത്തെ നറുക്കാണ് സുധീർ നമ്പൂതിരിയുടെ പേരിൽ വീണത്.

ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടിയ 9 പേർ വീതമുള്ള മേൽശാന്തിമാരുടെ പട്ടികയാണ് രണ്ടിടത്തേക്കുമായി തയ്യാറാക്കിയത്. പന്തളം കൊട്ടാരത്തിലെ കാഞ്ചനവർമയാണ് മാളികപ്പുറത്തെ മേൽശാന്തിയെ നറുക്കെടുത്തത്ക. ശബരിമല സ്പെഷ്യൽ കമ്മീഷണർ എം മനോജ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, മെംബർമാരായ കെ പി ശങ്കരദാസ്, അഡ്വ. വിജയകുമാർ, ദേവസ്വം കമ്മീഷണർ എം ഹർഷൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP