Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും; ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും; ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

 ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും. 28 നാണ് പ്രധാന തിരുനാൾ. ഇന്നു രാവിലെ 10.45നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിലായിരിക്കും കൊടിയേറ്റ്. 11ന് മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. 27ന് വൈകുന്നേരം 6.30ന് മഠം ചാപ്പലിലേക്ക് ജപമാലയും മെഴുകുതിരി പ്രദക്ഷിണവും.

പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 4.45നും 6നും കുർബാന, 7.15ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. 7.30നു മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. തുടർന്ന് 8.15നും 9.15നും കുർബാന. 10ന് തിരുനാൾ റാസയും സന്ദേശവും. 12ന് പ്രദക്ഷിണം.

തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.15നും 6.30നും 8.30നും 2.3നും 4നും 5നും കുർബാനയും 6.30നു ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP