1 usd = 71.20 inr 1 gbp = 92.65 inr 1 eur = 79.00 inr 1 aed = 19.38 inr 1 sar = 18.99 inr 1 kwd = 234.44 inr
Jan / 2020
21
Tuesday

റഷ്യയുടെ ഏറ്റവും നൂതനമായ എസ് യു - 57 യുദ്ധ വിമാനം തകർന്നു വീണു

മൊയ്തീൻ പുത്തൻചിറ
December 26, 2019 | 04:09 pm

മോസ്‌കോ: റഷ്യയുടെ ഏറ്റവും നൂതനമായ സുഖോയ് എസ് യു - 57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിലൊന്ന് ചൊവ്വാഴ്ച പരീക്ഷണ പറക്കലിനിടെ തകർന്നു വീണതായി വിമാന നിർമ്മാണ കമ്പനിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായ ഇത്തരത്തിലുള്ള വിമാനത്തിന്റെ ആദ്യത്തെ അപകടമാണിത്. കിഴക്കൻ പ്രദേശത്തെ ഖബറോവ്‌സ്‌ക് മേഖലയിലാണ് സംഭവം നടന്നതെന്നും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നെന്നും വിമാനം നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള റഷ്യയുടെ യുണെറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (യുഎസി)...

ദക്ഷിണകൊറിയയിൽ സോൾ മലയാളീസ് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി

September 25 / 2019

സോൾ: പ്രഭാതത്തിന്റെ നാടെന്നു വിളിപ്പേരുള്ള ദക്ഷിണകൊറിയയിൽ സോൾ മലയാളീസ് എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലയാളികൾ ഒത്തുകൂടി. സെപ്റ്റംബർ 22 ന് സുവോൺ നഗരത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ഏകദേശം 65 ഓളം കുടുംബങ്ങൾ പങ്കെടുക്കുകയുണ്ടായി. ഓണത്തപ്പനെ വരവേൽക്കാൻ അതിരാവിലെ തന്നെ എല്ലാവരും ചേർന്ന് പൂക്കളം തയ്യാറാക്കി. അതിനു പിന്നാലെ അമ്മമാർ ചേർന്ന് അവതരിപ്പിച്ച കേരളത്തിന്റെ സ്വന്തം കലാരൂപമായ തിരുവാതിരയുടെയും ഓണപ്പാട്ടുകളുടെയും ഓളം കൊണ്ട് അത് വരെ നിശ്ശബ്ദരായിരുന്നവർ പോലും ആവേശത്തിലാഴ്ന്നു എന്നു പറയാം...

ലൈബിരിയയിൽ നടന്ന ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ ശ്രദ്ധേയമായി

August 27 / 2019

ഓഗസ്റ്റ് -25 മോൺറോവിയ: ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ വളരെ ഭംഗിയായി ആഘോഷിച്ചു. മാതൃസംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന്റെയും ' അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മൂണിറ്റി ലൈബീരിയയുടെ യും ആഭിമുഖ്യത്തിൽ സംയുക്തമായി ഈ വർഷത്തെ ജന്മാഷ്ടമി രക്ഷാബന്ധൻ ആഘോഷങ്ങൾ മുൻ വർഷത്തേതിലും മികച്ച രീതിയിൽ വമ്പിച്ച ജനകീയ പങ്കാളിത്തത്തോടെ ലൈബീരിയയിൽ ആഘോഷിച്ചു. തദ്ദേശവാസികളുടെ പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും അക്ഷരാർത്ഥത്തിൽ മോൺറോവിയ അമ്പാടിയായി മാറുകയായിരുന്നു. ' ലൈബീരിയ ജസ്റ്റിസ് മിനിസ്റ്റർ, ലൈബീര...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

April 25 / 2019

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ നടന്ന ഫ്രീ മെഡിക്കൽ ക്യാമ്പ് ടി വൈയിൽ വച്ച് നടത്തി. പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനം ട്രെയ്ഡ് ആൻഡ് ഇന്റസ്ട്രി മിനിസ്റ്റർ ഹബോഫെൻസ് ലെഹന ഉദ്ഘാടന കർമ്മ നിർവ്വഹിച്ചു. ജോയ്ന്റ് സെക്രട്ടറി അഭിഷേക് രഞ്ജൻ കൃതഞ്ജത രേഖപ്പെടുത്തി. മെഡിക്കൽ ക്യാമ്പിൽ 950 ൽ പരം രോഗികളെ പരിശോധിക്കുകയും അവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യ്തു. ക്യാമ്പിൽ 13 ഡോക്ടേഴ്സ്സ 15 ഫാർമസിസ്റ്റ്, 10 റെഡ്‌ക്രോസ് വോളന്റിഴ്‌സ് എന്നിവര...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിക്ക് തുടക്കമായി

March 14 / 2019

ലെസോത്തോ,: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ സ്വപ്ന പദ്ധതിയായ ബോർ ഹോൾ ഇൻ വില്ലേജസ് പദ്ധതിയുടെ ഉദ്ഘാടനം പ്രൈം മിനിസ്റ്റേഴ്സ് ഓഫീസ് മിനിസ്റ്റർ ഹോൺ. ടെമേക്കി ടെൽസോ ലിറൈബ് മോൻകി വില്ലേജിൽ നൂറു കണക്കിന് ആളുകളെ സാക്ഷി നിർത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ മിനിസ്റ്റർ ഓഫ് മൈനിങ് കെക്കറ്റ്സോ സെല്ലോ, ഡിസ്ട്രിക്റ്റ് അഡിമിനിസ്ട്രേറ്റർ മൊസേം മാമാഖേലേ വില്ലേജ് ചീഫ് മീ മോൻകി മാപാറ്റി എന്നിവർ ആശംസാ പ്രസംഗം നടത്തിയ യോഗത്തിൽ വൈസ് പ്രസിഡന്റ...

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ ഡേ ആഘോഷിച്ചു

February 11 / 2019

സൗത്താഫ്രിക്ക, ലൊസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസേത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണ്ണ ശബളമായി ഇന്ത്യ ഡേ ആഘോഷിക്കുക ഉണ്ടായി. മാസ്റ്റർ ഓഫ് സെറിമണി ഡോ. അഭിഷേക് രഞ്ജന്റെ സ്വാഗത പ്രസേഗത്തോടു കൂടി ആരംഭിച്ച പരിപാടി അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാ കോര, Foreign Affairs Minister Lesego Margothi, Ministure of Culture $ Tourism Semano Sekate, Deputy High Commisiner Dr. Jhankiraman, Honorarry Council Mr. Manohran Bakyaഎന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടിക്ക് ആംരഭം കുറിച്ചു. ഇന്ത്യൻ ...

സമാധാന സന്ദേശവുമായി ശ്രീ ശ്രീ രവിശങ്കർ ലെബനനിൽ; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

December 19 / 2018

ബെയ്റൂട് : സമാധാന സന്ദേശവുമായി ലെബനനിൽ എത്തിയ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലെബനൻ പ്രസിഡന്റ് മിഖേൽ ഔനിനെ സന്ദർശിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ഒരുക്കിയ പ്രത്യേക ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. യൂറോപ്യൻ യൂണിയനുമായി ചേർന്ന് നടത്തി വരുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം പ്രസിഡന്റുമായി ചർച്ച നടത്തി. ലെബനനിൽ കൂടുതൽ ആർട്ട് ഓഫ് ലിവിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രസ്ഥാനം തയ്യാറെടുക്കുകയാണ് .ലെബനൻ പ്രധാനമന്ത്രി സാദ് ഹരിരിയെയും അദ്ദേഹം സന്ദർശിച്ചു.  ...

Latest News