Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതനിന്ദ: പാക്കിസ്ഥാനിൽ പ്രൊഫസർക്ക് വധശിക്ഷ

മതനിന്ദ: പാക്കിസ്ഥാനിൽ പ്രൊഫസർക്ക് വധശിക്ഷ

മൊയ്തീൻ പുത്തൻചിറ

തനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ മുൾട്ടാനിലെ ബഹാവുദ്ദീൻ സക്കറിയ സർവകലാശാലയിലെ പ്രൊഫസർ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാർച്ച് 13 ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫേസ്‌ബുക്കിൽ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ എഴുതിയെന്ന കുറ്റത്തിനാണ് പാക് കോടതി ശനിയാഴ്ച വധശിക്ഷയ്ക്ക് വിധിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാൻ നഗരത്തിലെ ബഹാവുദ്ദീൻ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ (ബിസിയു) ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ആണ് ജുനൈദ് ഹഫീസ്.

പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295സി പ്രകാരമാണ് അഡീഷണൽ സെഷൻസ് ജഡ്ജി കാശിഫ് ഖയ്യൂം വധശിക്ഷ വിധിക്കുകയും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതെന്ന് വാർത്തയിൽ പറയുന്നു. ഹഫീസിന്റെ അഭിഭാഷകൻ റാഷിദ് റഹ്മാനെ 2014 ൽ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് വെടിവച്ചു കൊന്നിരുന്നു.

ഹഫീസിന്റെ കേസ് ഏറ്റെടുക്കുന്ന അഭിഭാഷകർക്ക് വധ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. റാഷിദ് റഹ്മാന്റെ കൊലപാതകത്തിനുശേഷം മുൽത്താനിലെ പുതിയ സെൻട്രൽ ജയിലിലെ അൾട്രാ സേഫ് വാർഡിലാണ് ഹഫീസിനെ പാർപ്പിച്ചത്.

കേസ് 2014 ൽ വാദം കേൾക്കാൻ തുടങ്ങിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒൻപതോളം ജഡ്ജിമാരെ മാറ്റിയിരുന്നു. ആകെ 19 സാക്ഷികളെ വിസ്തരിച്ചിക്കുകയും ചെയ്തു.

കോടതിയുടെ വിധിന്യായത്തിൽ, എല്ലാ ശിക്ഷകളും ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു പറയുന്നു. മതനിന്ദയുടെ കേസിൽ കോടതിക്ക് വിശാലമായ വീക്ഷണം സ്വീകരിക്കാൻ കഴിയാത്തതിനാൽ പ്രതിക്ക് 382ബി വകുപ്പ് ആനുകൂല്യത്തിന് അർഹതയില്ലെന്നും, ഇസ്ലാമിലും അത് അനുവദനീയമല്ലെന്നും പറയുന്നു. അതേസമയം, തന്റെ കക്ഷിയെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്ന് അഭിഭാഷകൻ പറഞ്ഞു.

വധശിക്ഷയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ആറ് വർഷമായി ഹാഫിസിനെ പ്രത്യേക ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഹഫീസിനെ അടച്ച ജയിലിനുള്ളിൽ ശനിയാഴ്ച വാദം കേൾക്കുകയായിരുന്നു.പാക്കിസ്ഥാനിൽ വിവാദ മതനിന്ദ നിയമപ്രകാരം അല്ലാഹുവിനെയും ഇസ്ലാമിനെയും മതവിശ്വാസികളെയും അപമാനിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള വ്യവസ്ഥയുണ്ട്.

നേരത്തെ, 2011 ൽ, പഞ്ചാബ് ഗവർണറെ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. മതനിന്ദ ആരോപിച്ച ക്രിസ്ത്യൻ യുവതി ആസിയ ബീബിയെ സംരക്ഷിച്ചതിനാണ് ഗവർണ്ണറെ കൊന്നത്.2011 ൽ ഫേസ്‌ബുക്കിൽ മതനിന്ദാ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ഹഫീസിനെ അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് അദ്ദേഹം മുൾട്ടാനിലെ ഒരു യൂണിവേഴ്‌സിറ്റി ഗസ്റ്റ് ലക്ചററായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP