Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർദാനിൽ നടക്കുന്ന മുസ്ലിം ധൈഷണികരുടെ അന്താരാഷ്ട്രസമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി

ജോർദാനിൽ നടക്കുന്ന മുസ്ലിം ധൈഷണികരുടെ അന്താരാഷ്ട്രസമ്മേളനത്തിൽ കാന്തപുരം ഇന്ത്യൻ പ്രതിനിധി

സ്വന്തം ലേഖകൻ

അമ്മാൻ: ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ മേൽനോട്ടത്തിൽ ജോർദാനിൽ നടക്കുന്ന ലോകത്തെ മുസ്ലിം ധൈഷണിക വിദഗ്ധരുടെ പതിനെട്ടാമത് അന്തരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കും.

സമ്മേളനം സംഘടിപ്പിക്കുന്ന ദി റോയൽ ആലുൽ ബൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തെ മുസ്ലിം പണ്ഡിതരുടെയും ശാസ്ത്രജ്ഞരുടെയും ലോകത്തെ ഏറ്റവും പ്രധാന കൂട്ടായ്മമായി ഗണിക്കപ്പെടുന്ന സംഘടനയാണ്. അമ്മാനിൽ എത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ജോർദാൻ ഗ്രാന്റ് മുഫ്തി ഡോ.മുഹമ്മദ് അഹ്മദ് അൽ ഖലൈല, ജോർദാൻ ഫത് വ കാര്യ സെക്രട്ടറി ഡോ. അഹ്മദ് ഇബ്‌റാഹിം അൽ ഹസനാത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഇന്ന്(തിങ്കൾ) ആരംഭിക്കുന്ന ത്രിദിന സമ്മേളനത്തിൽ വൈജ്ഞാനികവും സാമൂഹികവുമായ സംഭാവനകൾ നൽകിയ ഇന്ത്യയിലെ മുസ്ലിം പണ്ഡിതരെ സംബന്ധിച്ച് കാന്തപുരം സംസാരിക്കും. അർജന്റീന, അമേരിക്ക, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, യു.എ.ഇ, തുർക്കി, ബ്രിട്ടൻ, ഫ്രാൻസ്, സിറിയ, ചെച്‌നിയ, മൗറിത്താനിയ,മലേഷ്യ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ദ്ധർ സംബന്ധിക്കും. ഇസ്ലാമിക പഠന ശാഖകളിൽ ഗവേഷണ മികവുള്ള പണ്ഡിതരെ രൂപപ്പെടുത്തുക, മുസ്ലിംകളുടെ ആത്മീയവും സാംസ്‌കാരികവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

മർകസ് നാൽപത്തിമൂന്നാം വാർഷികത്തിന്റെ ഭാഗമായി ഒക്ടോബർ 10ന് ജോർദാനിലെ അൽ മആരിജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനത്തിൽ കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശൈഖ് ഔൻ മുഈൻ അൽ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, സി.പി ഉബൈദുല്ല സഖാഫി , അക്‌ബർ ബാദുശ സഖാഫി എന്നിവർ സംബന്ധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP