Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഫ്രിക്കൻ മിഷനിലേക്ക് മരിയൻ സൈന്യവും കൈകോർക്കുന്നു;ഫാ. വിനീഷ് തോമസ് മൊസാംബിക്കയിലേക്ക്

ആഫ്രിക്കൻ മിഷനിലേക്ക് മരിയൻ സൈന്യവും കൈകോർക്കുന്നു;ഫാ. വിനീഷ് തോമസ് മൊസാംബിക്കയിലേക്ക്

താനും വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ മാഞ്ഞൂരിൽ തുടക്കം കുറിച്ച മരിയൻ സൈന്യം ഇപ്പോൾ യുകെയിൽ നിന്നും അതിന്റെ പ്രവർത്തന മേഖല ആഫ്രിക്കയിലേക്കും വ്യാപിപ്പിക്കുന്നു.ഫാ. വിനീഷ് തോമസ് MSFS. അച്ചനാണ് മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ മൊസാംബിക്കയി ലേക്ക് യാത്ര തിരിച്ചത്.

പൗരോഹിത്യത്തിന്റെ രണ്ടാം വർഷം തികയുന്നതിനു മുൻപേ യുവത്വത്തിന്റെ പ്രസരിപ്പും, മിഷനറിയുടെ തീഷ്ണതയുമായി അച്ചൻ മൊസാബിക്കിന്റെ തലസ്ഥാനമായ മാപ്പുട്ടോയിൽ എത്തുകയും ഇവിടെ നിന്നും അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലാണ് പള്ളിസ്ഥിതി ചെയ്യുന്നത്.ഇവിടം കേന്ദ്രീകരിച്ചാണ് ഫാ.വിനീഷ് തന്റെ പ്രവർത്തനങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത്. .

വർഷങ്ങൾക്കു മുൻപേ ഇന്ത്യയിൽ നിന്നും വന്ന രണ്ടു മിഷനറിമാർ അവിടെ ഉണ്ടായിരുന്നതു അച്ചനു സഹായമായി. പോർച്ചുഗീസിന്റെ ശക്തമായ കോളനി ആയിരുന്നു മൊസാബിക്ക്. അതിനാൽ തന്നെ ക്രിസ്ത്യൻ രാജ്യവും. യുദ്ധങ്ങളും, രാഷ്ട്രീയ അരാജകത്വങ്ങളും. സ്വാതന്ത്രം നേടിയ രാജ്യത്തെ പട്ടിണിയിലേക്കും, സംസ്‌ക്കാര ശൂന്യതയിലേക്കും തള്ളപ്പെട്ടു. വിദ്യാഭ്യാസമോ, ഭവനമോ,അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങൾ.ഇവിടേക്കാണ് അച്ചന്റെ മിഷൻ വ്യാപിക്കേണ്ടത്: ...

മരിയൻ സൈന്യത്തിനു ലഭിച്ച ഉൾവിളിയെന്നോണം, മിഷൻ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ പരിശുദ്ധാത്മ ശക്തി ക്കുവേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുമ്പോഴാണ്, മൊസാബിക്കിൽ നിന്നും അച്ചന്റെ ഇമെയിലും, ഫോൺ കോളും . പ്രാർത്ഥനാ സഹായവും, വിധവയുടെ താലന്തും തേടിയുള്ള സന്ദേശം. മരിയൻ സൈന്യത്തിന്റെ ഫോർമറായ ബ്ര. സിജുവിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല .സ്പിരിച്ചൽ ഫാദറിന്റെയും, കൂട്ടായ്മയുടേയും സഹകരണം ഉറപ്പുകൊടുത്തു

ക്രിസ്തുവിൽ പ്രിയരെ ദൈവാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുന്നെങ്കിൽ മരിയൻ സൈന്യത്തിന്റെ ഈ പ്രേഷിത വേലയിൽ നിങ്ങൾക്കും പങ്കാളിയാകാം. നിങ്ങൾ അനേകം ശിശ്രൂഷകളെ സഹായിക്കുന്നവരാകാം. നിങ്ങളുടെ പ്രാർത്ഥനയിലും, ദശാംശത്തലും മരിയൻ മിഷന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നത് വഴി നിയമാ 15:11, സുഭാ 28: 27ന്റ അനുഗ്രഹം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 07411228428

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP