1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr
Jun / 2020
02
Tuesday

മാസ്‌ക് തന്നെ വേണമെന്ന് നിർബന്ധമില്ല; സ്ത്രീകൾക്ക് നിഖാബും പുരുഷന്മാർക്ക് തട്ടവും ധരിക്കാം; രണ്ടും ഇല്ലെങ്കിൽ പിഴ 1000 റിയാൽ ഉറപ്പെന്ന് സൗദി ഭരണകൂടം

സ്വന്തം ലേഖകൻ
June 01, 2020 | 05:40 pm

റിയാദ്: പൊതുജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സൗദി അറേബ്യ. മാസ്‌കിനു പകരം മറ്റു മാർഗങ്ങളും തേടാം. വായയും മൂക്കും നന്നായി സുരക്ഷിതമാക്കിയിരിക്കണം എന്നു മാത്രം. അതിനായി സ്ത്രീകൾക്ക് നിഖാബും (മുഖപടം) പുരുഷന്മാർക്ക് തട്ടവും (ഷിമാഗ്) ധരിക്കാം. കോവിഡ് പ്രതിരോധ കോൾസെന്ററിൽ നിന്നുമാണ് ഈ വിവരം അറിയിച്ചത്. അതേസമയം, ഇതൊന്നും ധരിക്കാതെ പുറത്തിറങ്ങിയാൽ 1000 റിയാൽ പിഴ നൽകേണ്ടിയും വരും. മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പിന്റെ പശ്ചാത്തലത്തിൽ മാസ്‌ക...

ബീമാപള്ളി വെടിവെയ്‌പ്പിലെ ഇരകൾക്ക് നീതി ലഭിക്കണമെന്നും സമാധാനത്തിന് ഒന്നിച്ചു നീങ്ങണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തുകാരുടെ കൂട്ടായ്മകൾ ജിസിസി ഓൺലൈൻ സംഗമം നടത്തി

ജിദ്ദ: 2019 മെയ് 23നു ബീമാപ്പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ നേരിടാനെന്ന പേരിൽ അന്നത്തെ ഇടതു സർക്കാരിന്റെ പൊലീസ്, ഒരു വിഭാഗത്തിന്റെ നേരെ മാത്രം വെടിവെപ്പ് നടത്തുകയും തുടർന്ന് ആറു പേരുടെ ജീവൻ പൊലിയുകയും നിരവധി പേർ ഇന്നും ജീവച്ഛവമായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആ സംഭവത്തിലെ ഇരകൾക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു ബീമാപള്ളി പ്രദേശത്തെ വിവിധ മഹല്ല് നിവാസികളുടെ പ്രവാസി കൂട്ടായ്മകൾ ചേർന്ന് നടത്തിയ വീഡിയോ കോൺഫറൺസിങ് ഡിസ്‌കഷൻ പുതിയ അനുഭവമായി. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ...

എം പി വീരേന്ദ്രകുമാറിന് കേളിയുടെ ആദരം

റിയാദ്: രാജ്യസഭാംഗവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ, പത്രാധിപർ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാർ അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ ആദ്യ സംസ്ഥാന കൺവീനറായിരുന്നു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ഒട്ടനവധി പുസ്തകങ്ങൾക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ച...

'ബുദ്ധന്റെ ചിരി' മാഞ്ഞു; വീരേന്ദ്രകുമാർ ഇനി ഓർമ

May 30 / 2020

ജിദ്ദ: അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു വിട പറഞ്ഞ എംപി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തതിനൊപ്പം പാർലിമെന്ററി രംഗത്തും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. ഫാസിസം ഉയരുന്നിടത്ത് പ്രതിരോധത്തിന്റെ വീര്യം നൽകി വീരേന്ദ്രകുമാറിന്റെ രചനകൾ വേറിട്ടു നിന്നു. ബുദ്ധന്റെ ചിരി, രാമന്റെ ദുഃഖം, ഗാട്ടും കാണാച്ചരടുകളും തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ പ്രശസ്തി ലോകത്തോളമുയർത്തി. നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. സാഹിത്യ സാംസ്‌കാരിക രംഗത്ത് എംപി വീരേന്ദ്...

അഞ്ച് ദശകങ്ങൾക്ക് അപ്പുറത്തെ മക്കാ ഹറമിൽ വെച്ചുള്ള ചെറുപ്പകാല വ്രതസ്മരണകളും പെരുന്നാൾ പെരുമകളും താലോലിച്ച് സൗദി മലബാറികൾ

May 29 / 2020

ജിദ്ദ: 'ഹറമിനടുത്തായിരുന്നു ഞങ്ങളുടെ വീട്. ഹറമിനു സമീപത്തെ മലമുകളിൽനിന്ന് കതീന വെടി കേട്ടാണ് നോമ്പ് തുറന്നിരുന്നത്. പിതാവ് ഹറമിൽനിന്നാണ് നോമ്പ് തുറക്കുക. ഞങ്ങൾ വീട്ടിൽനിന്നും. പിതാവ് തിരിച്ചെത്തിയശേഷം ഞങ്ങൾ ഒരുമിച്ച് ഒജീനം കഴിക്കും. ശുർമ, സമൂസ തുടങ്ങിയവയുണ്ടാകും. ഇശാക്കും തറാവീഹിനുമായി പിന്നീട് ഒരുമിച്ച് മസ്ജിദുൽ ഹറാമിലേക്ക് പോവും ...'. പറയുന്നത് ജിദ്ദയിലെ ഒരു സൗദി പ്രമുഖൻ ശൈഖ് തലാൽ ബകുർ മലൈബാരി. വംശവേരുകൾ മലബാറിലേയ്ക്ക് നീളുന്ന സൗദി പൗരൻ. വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന്...

പ്രവാസികളിൽ നിന്നും ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനം വഞ്ചനാപരം: ഇന്ത്യൻ സോഷ്യൽ ഫോറം

ജിദ്ദ: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും സ്വദേശത്തേക്കു തിരിച്ചു പോകുന്ന പ്രവാസി മലയാളികൾ നാട്ടിലെത്തുന്ന മുറയ്ക്ക് ക്വാറന്റൈനിൽ നിൽക്കുന്നതിന് പ്രവാസികളിൽ നിന്ന് തന്നെ ഫീസ് ഈടാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം തികച്ചും വഞ്ചനാപരമാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. കൊറോണ വ്യാപനം മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ടും വിസാകാലാവധി തീർന്നതിനാലും സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്ക് നിർബന്ധമായിട്ടുള്ള പ്രവാസികളാണ് സർക്കാരിന്റെ വഞ്ചനാപരമായ...

നല്ല ദിനങ്ങൾ വരുമെന്ന വിശ്വാസവും അതിനായുള്ള തയ്യാറെടുപ്പും പ്രവാസികൾ ഉറപ്പ് വരുത്തുക: ഡോ: അബ്ദുൽ സലാം ഒമർ

നിയന്ത്രണങ്ങളുടെ വീർപ്പ് മുട്ടലിനിടയിൽ ആഘോഷങ്ങളെല്ലാം ആശംസകളിൽ ഒതുക്കിയവരുടെ സ്വീകരണ മുറിയിലേക്ക് സംഗീതത്തിന്റെ കുളിർമഴ. ഒപ്പം, കോവിഡ് ഭീതിയും സാമ്പത്തിക തകർച്ചയും കാരണം മനസ്സ് തളർന്നവർക്ക് മനോബലം ഏകിക്കൊണ്ട് പ്രഗത്ഭരുടെ ആശ്വാസ വാക്കുകളും ജീവിത ശൈലീ മാറ്റത്തിനുതകുന്ന ക്ലാസ്സുകളും. റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഓൺലൈൻ (സൂം ആപ്പ്) ലൂടെ സംഘടിപ്പിച്ച ഈദ് കുടുംബ സംഗമം പങ്കെടുത്തവർക്ക് പുതിയ അനുഭവമായി. പെരുന്നാൾ പിറ്റേന്ന് 2020 മെയ്‌ 25 തിങ്കളാഴ്ച നടന്ന സംഗമം സൗദിയിലും നാട്ടിലുമുള്ള അംഗ...

Latest News

വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി

കുവൈത്ത്: സോഷ്യലിസ്റ്റ് നേതാവും സാമ്രാജ്യത്വവിരുദ്ധനും മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാ അംഗവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ കണ്ണിയാണ് എം പി വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ശ്രമത്തിനിടയിൽ കൂടെയുള്ള പലരും ഫാസിസ ത്തോടൊപ്പം നിലയുറച്ചപ്പോൾ മതേതര നിലപാട് സ്വീകരിച്ച വ്യക്തികൂടിയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് ഇന്ത്യൻ...