Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദ - കോഴിക്കോട് ജംബോ: പ്രവാസികൾ നന്ദി പറയുന്നത് മലബാർ ഡെവലപ്‌മെന്റ് ഫോറം സംഘടനയോട്

ജിദ്ദ - കോഴിക്കോട് ജംബോ: പ്രവാസികൾ നന്ദി പറയുന്നത് മലബാർ ഡെവലപ്‌മെന്റ് ഫോറം സംഘടനയോട്

സ്വന്തം ലേഖകൻ

ജിദ്ദ: അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ജിദ്ദയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ ജംബോ വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്തപ്പോൾ പ്രവാസികൾ ഏറ്റവുമധികം നന്ദി പറയുന്നത് ഇതിനു പിന്നിൽ നിരന്തരം പ്രവർത്തിച്ച മലബാർ ഡെവലപ്‌മെന്റ് ഫോറം എന്ന സംഘടനയോടും അതിന്റെ കർമ്മോൽസുകനായ പ്രസിഡന്റ് കെ.എം ബഷീറിനൊടും. കരിപ്പൂർ പ്രശ്നത്തെ സോഷ്യൽ മീഡിയ വഴി സജീവമാക്കിയതും ക്രിയാത്മക ഇടപെടലുകൾ നടത്തിയതും കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്‌മെന്റ് ഫോറം എന്ന സംഘടനയായിരുന്നു.

പ്രവാസികൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമായ യാത്ര പ്രശനം പരിഹരിക്കുന്നതിൽ പ്രവാസി സംഘടനകൾ പരാജയപ്പെട്ടിടത്ത് മുൻ പ്രവാസികൾ നേതൃത്വം നൽകുന്ന എം.ഡി.എഫ് എന്ന സംഘടന വിജയിച്ചു. കേരളത്തിലെ മത - രാഷ്ട്രീയ സംഘടനകൾ പ്രവാസികളെ കറവപ്പശുക്കളായി കാണുകയും അവരിൽ നിന്നും പരമാവധി പണം സ്വരൂപിക്കുകയും ചെയ്യുമ്പോൾ പ്രവാസികളിൽ നിന്നും പണം വാങ്ങാതെ തന്നെ അവർക്കു വേണ്ടി പ്രവർത്തിക്കുകയായിരുന്നു എം.ഡി.എഫ്. ഇതാണ് പ്രവാസികളിൽ എം ഡി എഫിനോട് പ്രിയം കൂടാൻ കാരണമായത്.

മലബാറിന്റെ വികസനവും പ്രവാസികളുടെ പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എം. ഡി.എഫ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലും സജീവമാവുകയാണ്. ഇതിനകം സൗദി അറേബ്യ ഉൾപ്പെടെ നിരവധി ഗൾഫ് നഗരങ്ങളിൽ എം .ഡി. എഫ് ചാപ്റ്ററുകൾ നിലവിൽ വന്നു കഴിഞ്ഞു. ജിദ്ദയിലും എം ഡി എഫ് ചാപ്റ്റർ വൈകാതെ നിലവിൽ വരും എന്നാണറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP