Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സർക്കാരുകൾ പ്രവാസികളുടെ ജീവൻ കൊണ്ട് പന്താടരുത്': അജ്‌വ

സ്വന്തം ലേഖകൻ

ജിദ്ദ: രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രവാസികളെ, തങ്ങളുടെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരുവാൻ ബാധ്യസ്ഥരായ ഭരണകൂടം അവരുടെ പേരിൽ തമ്മിലടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡ ശ്രമം ഉപേക്ഷിക്കണമെന്നും, പ്രവാസികളുടെ ജീവൻ കൊണ്ട് കൊണ്ട് പന്താടരുതെന്നും പ്രവാസികൾ സ്വന്തം രാജ്യത്തെ പൗരന്മാർ ആണെന്ന് വസ്തുത സർക്കാരുകൾ മറക്കരുതെന്നും, നാടണയുവാൻ ആഗ്രഹിക്കുന്നവരും ജോലി നഷ്ടപ്പെട്ടവരും, രോഗിഗകളുമായവരെ എത്രയും പെട്ടെന്ന് ജന്മനാട്ടിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കണമെന്നും, വിവിധ വിമാന കമ്പനികൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്തുവാൻ അനുമതി നൽകണമെന്നും അൽ-അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ് വ) ജി.സി.സി. ഗ്ലോബൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഇവിടെ നോക്കുകുത്തിയായ എംബസികൾ ക്രിയാത്മകമായി കൃത്യമായി ഈ ഇടപെടാനുള്ള വിശാലമനസ്‌കത കാണിക്കണമെന്നും അതുപോലെ നാട്ടിലെത്തുന്ന പ്രവാസികൾ തങ്ങളുടെ കർത്തവ്യബോധത്തോടെ കൂടി ക്വാറന്റൈൻ നടപടി പൂർത്തിയാക്കി ഇതരആളുകൾക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും മറ്റുള്ളവർ കൂടി തിരിച്ചുവരുന്നതിന് അവസരം നൽകണമെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് നദ് വി സ്വാഗതം പറഞ്ഞു. ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, സലീം സഖാഫി പള്ളിക്കൽ, ശംസുദ്ധീൻ ഫൈസി കൊട്ടുകാട്, അനീസ് കൊടുങ്ങല്ലൂർ, മുഹമ്മദ് ബഷീർ പാലച്ചിറ, ഹാഫിസ് അൻസിൽ കവലയൂർ, റഹീം ആരിക്കാടി, ഇൻസാഫ് മൗലവി വാടാനപ്പള്ളി എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP