Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ ജി.സി.സി കമ്മിറ്റി രൂപീകരിച്ചു

ദാറുന്നജാത്ത് ഇസ്ലാമിക് സെന്റർ ജി.സി.സി കമ്മിറ്റി രൂപീകരിച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ ഏറനാടിന്റെ മത - ഭൗതിക വിദ്യാഭ്യസ രംഗത്ത് നാല് പതിറ്റാണ്ടായി മഹത്തായ സേവനം നൽകുന്ന കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്ലാമിക് സെന്ററിന് ജി.സി. സി കമ്മിറ്റി നിലവിൽ വന്നു. സ്ഥാപനത്തിന്റെ നാല്പത്തിനാലാമത് വാര്ഷികത്തോടോടനുബന്ധിച്ചു വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.

ഭാരവാഹികൾ:

സയ്യിദ് ഉബൈദുല്ല തങ്ങൾ, സൗദി അറേബ്യ (പ്രസിഡന്റ്)
കുഞ്ഞു മുഹമ്മദ് ഹാജി, ബഹ്റൈൻ (വർക്കിങ് പ്രസിഡന്റ്)
സയ്യിദ് നൂറുദ്ധീൻ തങ്ങൾ വളാഞ്ചേരി (യു എ ഇ), കുഞ്ഞിമോൻ ഹാജി കാക്കി (സൗദി അറേബ്യ), ഇസ്മായിൽ കുഞ്ഞു ഹാജി ആലപ്പുഴ (ഒമാൻ) എന്നിവർ വൈസ് പ്രെസിഡന്റുമാർ

സുലൈമാൻ ദാരിമി ഏലംകുളം (യു എ ഇ) - ജനറൽ സെക്രട്ടറി
ഇ.കെ യൂസുഫ് കുരിക്കൾ (സൗദി അറേബ്യ) - വർക്കിങ് സെക്രട്ടറി
ശംസുദ്ധീൻ ഫൈസി എടയാറ്റൂർ(കുവൈത്ത്), സയ്യിദ് ശിഹാബ് തങ്ങൾ ഭവനം പറമ്പ്(യു എ ഇ) - സെക്രട്ടറിമാർ
പി. മുസ്തഫ ഹാജി പള്ളിശ്ശേരി (ഖത്തർ) - ട്രെഷറർ
കെ,കെ. അബ്ദുല്ല ഹാജി മാമ്പുഴ (കോർഡിനേറ്റർ )

രക്ഷാധികാരികൾ:
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, അഡ്വ. എം. ഉമർ എം എൽ എ, വാക്കോട് മൊയ്ദീൻ കുട്ടി ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

പ്രഥമ പ്രവർത്തനം എന്ന നിലയിൽ ദാറുന്നജാത്ത് ശരീഅഃ കോളേജ് ബിൽഡിങ് നിർമ്മാണം നടത്താൻ പുതിയ കമ്മിറ്റി തീരുമാനിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്യക്ഷതയിൽ നടന്ന യോഗം ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയായ കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ, പി. കെ. കുഞ്ഞാലിക്കുട്ടി എം .പി, അബ്ദുൽ വഹ്ഹാബ് എംപി, എ.പി. അനിൽകുമാർ എം എൽ എ, പി. പി. ഉമർ മുസ്ലിയാർ കൊയ്യോട്, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്ദീൻ ഫൈസി പുത്തനഴി, കാളാവ് സൈതലവി മുസ്ലിയാർ, സയ്യിദ് കുഞ്ഞാപ്പ തങ്ങൾ, കരീം മുസ്ലിയാർ കുളപ്പറമ്പ്, ഇസ്മായിൽ ഹാജി മാഹി, നൗഷാദ് സാഹിബ് തലശ്ശേരി, കളത്തിൽ കുഞ്ഞാപ്പു ഹാജി, ഇസ്മായിൽ ഹാജി അജ്മാൻ, ടി. കെ കുഞ്ഞു മുഹമ്മദ് ഹാജി ദിബ്ബ, ഇസ്മായിൽ ഹാജി എടച്ചേരി, വി.ടി. മൗലവി നീലാഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

അഡ്വ. എം. ഉമർ എം എൽ എ സ്വാഗതവും വാക്കോട് മൊയ്ദീൻ കുട്ടി ഫൈസി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP