Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശങ്ക വേണ്ട, വരും കാലത്തെ കുറിച്ച് ശുഭ പ്രതീക്ഷയുണ്ട്: ശിഹാബ് കൊട്ടുകാട്

ആശങ്ക വേണ്ട, വരും കാലത്തെ കുറിച്ച് ശുഭ പ്രതീക്ഷയുണ്ട്: ശിഹാബ് കൊട്ടുകാട്

സ്വന്തം ലേഖകൻ

ജിദ്ദ: കോവിഡ് കാലത്തെ ആശങ്കകൾ അകറ്റി നിർത്തി വരുന്ന കാലത്തെ പുതിയ സാധ്യതകളിൽ ശുഭ പ്രതീക്ഷയുണ്ടെന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തനും പ്രവാസി ഭാരതി പുരസ്‌കാര ജേതാവുമായ ശിഹാബ് കൊട്ടുകാട് പറഞ്ഞു. ആർ എസ് സി സൗദി വെസ്റ്റ് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഓൺലൈൻ കലാശാലയിൽ പ്രവാസി പുനരധിവാസം ആശങ്കയും പ്രതീക്ഷയും എന്ന വിഷയത്തിൽ സംവദിക്കുയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ, കർഫ്യൂ എല്ലാം സുരക്ഷയുടെ ഭാഗമാണെന്നും അമിത ചെലവില്ലാതെ മനുഷ്യർ പരസ്പരം സഹകരിച്ചു സഹായിച്ചു കഴിയേണ്ട സമയമാണിപ്പോയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കോവിഡ് രോഗികളെ പാടെ കൈയൊഴിയുന്ന സംസ്‌കാരം നമുക്ക് യോജിച്ചതല്ല, വേണ്ട സുരക്ഷ തയ്യാറെടുപ്പ് കൈകൊണ്ട് രോഗികളായ സഹജീവികളെ സേവിക്കാൻ തയ്യാറാവണം. ജോലിയുള്ളവർ നാട്ടിലേക്ക് പോവുന്നതിന് തിരക്ക് പിടിക്കരുത്. ലോക വ്യാപകമായി പിടിപെട്ട മഹാമാരി നാടിന്റെ സാമ്പത്തിക ഭദ്രതയും തകർക്കുന്നുണ്ട്. പുനരധിവാസ പാക്കേജുകളെല്ലാം അവശ്യ സേവന ചെലവിലേക്ക് സർക്കാർ വകയിരുത്തുന്ന കാലമാണിത്. ജോലിയില്ലാത്തവർ നാടണയുകയും തങ്ങൾ നേടിയെടുത്ത കഴിവുകൾക്കനുസസൃതമായ സംരഭങ്ങൾ ആരംഭിക്കാൻ തയ്യാറാവുകയും ചെയ്യണം. നോർക്ക വഴി ലഭ്യമാവുന്ന സാമ്പത്തിക സഹായങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിൽ സ്വന്തമായി തൊഴിലിടം സൃഷ്ടിക്കാൻ പ്രവാസികൾക്കാവും. സമൂഹത്തിൽ നിലനിന്നിരുന്ന പല ദുശ്ശീലങ്ങൾ വെടിയാനും നല്ല ശീലങ്ങളെ ജീവിത ചര്യയാക്കാനും കോവിഡ് കാലം സമൂഹത്തെ പഠിപ്പിച്ചു. കലാലയം സാംസ്‌കാരിക വേദി മാസത്തിൽ നടത്തി വരുന്ന സാഹിത്യ സാംസ്‌കാരിക ചർച്ച വേദിയാണ് കലാശാല. മൂന്നാമത് എഡിഷൻ കലാശായയിൽ ശിഹാബ് കറുകത്താണി സ്വാഗതവും റഷീദ് പന്തല്ലൂർ സംഗ്രഹവും സാദിഖ് ചാലിയാർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP