Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.എസ്.ഇ. ഡയറക്ടർ അബുബക്കർ ഹുദവിക്ക് സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ കമ്മിറ്റി സ്വീകരണം നൽകി

സി.എസ്.ഇ. ഡയറക്ടർ അബുബക്കർ ഹുദവിക്ക് സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ കമ്മിറ്റി സ്വീകരണം നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാത്ഥി സംഘടന ഹാദിയയുടെ സാമൂഹിക ശാക്തീകരണ സംരഭമായ സെന്റർ ഫോർ സോഷ്യൽ എക്‌സലൻസ് (സി.എസ്.ഇ.) ഡയറക്ടർ ഉസ്താദ് അബൂബക്കർ ഹുദവി കരുവാരകുണ്ടിനു സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദാ കമ്മിറ്റി സ്വീകരണം നൽകി. സമസ്തയുടെയും പോഷക സംഘടനകളുടെയും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രബോന പ്രവർത്തനങ്ങളിലൂടെ കേരളീയ മുസ്ലിംകൾ ആർജിച്ചെടുത്ത നവോത്ഥാനം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റ ഭാഗമായി സി.എസ്.ഇ. നടത്തി വരുന്ന കർമ്മ പദ്ധതികൾ വിജയം കാണുന്നതിന്റെ നേർ ചിത്രങ്ങൾ അദ്ദേഹം വിശദീകരിച്ചു.

കലുഷിതമായ വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട സഹോദരങ്ങളെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് കേരളീയരായ നമ്മുടെ ബാധ്യതയാണെന്നും അതിനായി സമസ്തയുടെ ആശീർവാദത്തോടെ ഹാദിയയുടെ കീഴിൽ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഓരോ രുത്തരുടെയും നിസ്സീമമായ പിത്തുങ്ങയുണ്ടാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ദാറുസ്സലാം ഓസിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ് ഐ സി പ്രസിഡണ്ട് സയ്യിദ് അൻവർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എസ് ഐ.സി സൗദി നാഷങ്ങൽ പ്രസിഡണ്ട് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ യോഗം ഉദ്ഘാടനം ചെയ്തു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ബാഖവി ഊരകം, മുജീബ് റഹ്മാനി മൊറയൂർ, ഉസ്മാൻ എടത്തിൽ, എൻ.പി, അബുബക്കർ ഹാജി കൊണ്ടോട്ടി,മൊയ്ദീൻ കുട്ടി ഫൈസി പന്തല്ലൂർ, അബ്ദുൽ ജബ്ബാർ ഹുദവി എന്നിവർ പ്രസംഗിച്ചു.

സുഹൈൽ ഹുദവി സ്വാഗതവും എം.എ.കോയ ഹാജി മൂന്നിയൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP