Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭയം കുടുംബ മേള 'ഖൈരിയ്യ' ഡിസംബർ 13 ലേക്ക് മാറ്റി വെച്ചു

അഭയം കുടുംബ മേള 'ഖൈരിയ്യ' ഡിസംബർ 13 ലേക്ക് മാറ്റി വെച്ചു

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസി കുടുംബിനികൾ രൂപം നൽകിയ 'അഭയം ചാരിറ്റി' സംഘടിപ്പിക്കുന്ന, മെഗാ ഫാമിലി ഇവന്റ് 'ഖൈരിയ്യ', ഡിസംബർ 13 ലേക്ക് മാറ്റി വെച്ചതായി സംഘാടകർ അറിയിച്ചു. ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന്, ജിദ്ദയിലെ ഫലസ്തീൻ റോഡിലുള്ള അൽദുര്‌റ വില്ലയിൽവച്ചാണ് പരിപാടി.

കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ മത്സരങ്ങളാണ് പരിപാടിയിൽ സംഘടിപ്പിച്ചിട്ടുള്ളത്. വയസ്സ് അടിസ്ഥാനത്തിൽ കിഡ്‌സ്, ജൂനിയർ, സീനിയർ , മുതിർന്നവർ എന്നീ ഗ്രൂപ്പുകളിലായിട്ടാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ചിത്ര രചന, ചായം കൊടുക്കൽ, മൈലാഞ്ചിയിടൽ, പുഷ്പാലങ്കാരം, ഫാഷൻ ഷോ, സലാഡ് പ്രിപറേഷൻ(മെൻ), തീറ്റ മത്സരം(മെൻ) എന്നിങ്ങനെ വ്യക്തിഗതയിനങ്ങളിലാണ് മത്സരങ്ങൾ . വിവിധ തരം മാപ്പിളകലാ പരിപാടികളും, ഫാമിലി കൗൺസിലിങ് , സർപ്രൈസ് ഷോ എന്നീ വിത്യസ്ത പരിപാടികളും 'ഖൈരിയ്യ'യുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വിത്യസ്തമായ ആശയങ്ങളെ പരിചയപെടുത്തുന്ന വിവിധ തരം സ്റ്റാളുകളുടെ രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഒരു കൂട്ടം പ്രവാസി കുടുംബിനികൾ 2018-ൽ രൂപം നൽകിയ 'അഭയം ചാരിറ്റി', ഇതിനോടകം തന്നെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ, ഒരു ഡയാലിസിസ് മെഷീൻ നാട്ടിലെ ഡയാലിസിസ് സെന്ററിനു നൽകുക എന്നതാണ് ഈ കൂട്ടായ്മയുടെ അടുത്ത ലക്ഷ്യം.

പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
0507762178, 0597749988, 0509734109

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP