Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്;ഐ.സി.എഫ് കുടുംബ സഭയും കാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്;ഐ.സി.എഫ് കുടുംബ സഭയും കാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു

ദമാം: പുതിയ വാർത്തകളിൽ പ്രവാസത്തിനും ആധിയുണ്ട് എന്ന ശീർഷകത്തിൽ ജി.സി.സി രാജ്യങ്ങളിൽ നടന്നുവരുന്ന സമായികം ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ദമ്മാം സെൻട്രൽ കമ്മിറ്റി കുടുംബസഭയും ക്യാൻസർ ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു,

കുടുംബ സഭ ഐ.സി.എഫ് നാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉത്ഘാടനം ചെയ്തു , തുടർന്ന് നടന്ന കാൻസർ ബോധവത്കരണ പരിപാടിക്ക് ബുറൈദ മെഡിക്കൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ : മഹ്മൂദ് നേതൃത്വം നൽകി ,തുടക്കത്തിൽ തന്നെ ആവശ്യമായ ചികിത്സയിലൂടെ ചികിൽസിച്ച് ഭേദമാകുവാൻ കഴിമെന്നും , ആഹാരക്രമീകരണം മുഖ്യഘടകമാണെന്നും, പ്രഭാതത്തിലെ ആഹാരം പ്രവാസികൾ ഒഴിവാക്കുന്നതാണ് മിക്ക രോഗങ്ങൾക്കും കാരണം, അനിയന്ത്രിതമായ പാനീയങ്ങളും പ്രവാസികൾ വര്ജിക്കേണ്ടതുണ്ടെന്നും ,വ്യായാമമില്ലായ്കയും ഭക്ഷണശീലങ്ങൾ രോഗങ്ങൾക്ക് കരണമാവുമെന്നും അദ്ദേഹം പറഞ്ഞു , തുടർന്ന് കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായിഡോക്യുമെന്ററി, കൊളാഷ് എന്നിവയുടെ പ്രദർശനവും നടന്നു ,കാമ്പയിന്റെ ഭാഗമായി ദമ്മാം സെൻട്രൽ തലത്തിൽ പ്രബന്ധ, കവിതാ മത്സരം,ചർച്ചാ സംഗമം തുടങ്ങിയവയും നടക്കും

അബ്ദുൽ സമദ് മുസ്ല്യാരുടെ അധ്യക്ഷത വഹിച്ചു,മുഹമ്മദ് കുഞ്ഞി അമാനി പ്രാർത്ഥന നടത്തി ബഷീർ ഉള്ളണം , അബ്ദുൽ ലത്തീഫ് അഹ്സനി , അൻവർ കളറോഡ് , ഉമർ സഖാഫി മൂർക്കനാട് ,അഷ്റഫ് കരുവമ്പൊയിൽ ,എന്നിവർ സംബന്ധിച്ചു അബ്ദുൽ ബാരി നദ്വി , ശംസുദ്ധീൻ സഅദി,അബ്ബാസ് തെന്നല , റാഷിദ് കോഴിക്കോട് , അഷ്റഫ് പട്ടുവം, മുഹമ്മദ് റഫീഖ് വയനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി , ശരീഫ് സഖാഫി സ്വാഗതവും,അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP