Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉന്നാവ് കേസിലെ ഇരയെ തീ കൊളുത്തി കൊന്ന പൈശാചികതക്കെതിരെ സമൂഹം പ്രതികരിക്കണം ഐ സി എഫ്

ഉന്നാവ് കേസിലെ ഇരയെ തീ കൊളുത്തി കൊന്ന പൈശാചികതക്കെതിരെ സമൂഹം പ്രതികരിക്കണം ഐ സി എഫ്

സ്വന്തം ലേഖകൻ

ജിദ്ദ. രാജ്യത്തെ നീതി നിയമ വാഴ്ചയെ നാണം കെടുത്തി, ഉന്നാവ് കേസിലെ ഇരയെ തീകൊളുത്തി കൊന്ന മൃഗീയതക്കെതിരെ സമൂഹം ഒറ്റകെട്ടായി പ്രതികരിക്കണമെന്ന് ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് മാസങ്ങളോളം ക്രൂരമായി ബലാൽസംഗം ചെയ്ത് പീഡിപ്പിക്കപ്പെട്ട യുവതി ഇത് സംബന്ധിച്ച കേസിനായി റായ്ബലേറിയയിലെ കോടതിയിലേക്ക് പോകും വഴിയാണ് പ്രതികൾ തി കൊളുത്തി കൊ ന്നത്. സമാനമായ സംഭവങ്ങൾ നേരത്തെയും ഉന്നാവയിൽ ഉണ്ടായിട്ടുണ്ട് ബിജെപി എം എൽ എയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവതിയെവാഹനം കയറ്റി വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികളില്ലാത്തതും ഇരകൾക്ക് ആവശ്യമായ സംരക്ഷണം നൽകാത്തതുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ കാരണം. അത്യന്തം അപകടമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ നിയമ വാഴച കടന്നു പൊയ്കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത രാജ്യമായി നാട് മാറി കൊണ്ടികൊണ്ടിരിക്കുകയാണ്. ഭരണ ഉദ്യോഗസ്ഥ സ്വാധീന ശക്തികൾക്കെതിരെ നിയമവ്യവസ്ഥിക്കുള്ളിൽ നിന്നും ജീവിക്കാനുള്ള പോരാട്ടത്തിനിടെയാണ് യുവതി കൊല്ലപെട്ടതെന്ന് ഏറെ ചിന്തിപ്പിക്കേണ്ടതാണ്.

സയ്യിദ് ഹബീബ് അൽ ബുഖാരി അദ്ധ്യക്ഷം വഹിച്ചു നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലീം പാലച്ചിറ,മുജീബ് എ ആർ നഗർ, സിറാജ് കുറ്റ്യാടി, അബൂബക്കർ അൻവരി, സുബൈർ സഖാഫി, ഉമർ സഖാഫി മൂർക്കനാട്, റാഫി പതിമംഗലം സംബന്ധിച്ചു ബഷീർ എറണാകുളം സ്വാഗതവും എം കെ അഷ്റഫലി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP