Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം കേരള ജനതയോടുള്ള വെല്ലുവിളി; ഐ സി എഫ് സൗദി

ശ്രീരാം വെങ്കിട്ടരാമന്റെ നിയമനം കേരള ജനതയോടുള്ള വെല്ലുവിളി; ഐ സി എഫ് സൗദി

സ്വന്തം ലേഖകൻ

ജിദ്ദ. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊന്ന ശ്രീരാം വെങ്കിട്ടരാമനെ കൊറോണ സ്പെഷ്യൽ ഓഫീസറായി ആരോഗ്യ വകുപ്പിൽ നിയമിച്ചത് കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും ഇത് പിൻവലിക്കണമെന്നും ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോകം മുഴുവനും കൊറോണ ഭീതിയിൽ കഴിയുന്ന ഈ സമയത്തുള്ള ഒളിച്ചുകടത്ത് സർക്കാരിന്റെ കാപട്യമാണ് തുറന്ന് കാണിക്കുന്നത്. മറ്റൊരു സീനിയർ ഐ എ എസ് ഓഫീസറുടെ സസ്പെൻഷൻ അനന്തമായി നീട്ടിക്കൊണ്ടു പോവുന്ന സർക്കാറാണ്, മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാൻ വേണ്ടി ഐ എ എസ് പദവി ദുരുപയോഗം ചെയ്യുകയും ചെയ്ത ശ്രീരാമിനെ കൊറോണയുടെ മറവിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്.

കൊറോണക്കെതിരെയുള്ള പ്രചാരണത്തിലും ജാഗ്രതയിലും കേരളം മുഴുകിയിരിക്കുന്ന സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക്, പ്രതിപക്ഷം പോലും നൽകിയ നിർലോഭ പിന്തുണയെ മറയാക്കിയാണ് ഈ വഞ്ചന ചെയ്തത്. കേസിന്റെ തുടക്കം മുതൽ ശ്രീരാമിനെതിരെ ശക്തമായി നിലകൊണ്ട പത്ര പ്രവർത്തക യൂണിയനുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തതെന്നുള്ള വ്യാജ പ്രചാരണം വീണ്ടും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു. യൂണിയൻ തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

അപകടം നടന്നത് മുതൽ കേസിനോട് സഹകരിക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ശ്രീരാമിന്, ശേഷിക്കുന്ന തെളിവ് കൂടി നശിപ്പിക്കാനുള്ള അവസരമാണ് ആരോഗ്യ വകുപ്പിൽ തന്നെ നിയമിച്ചു കൊണ്ടു സർക്കാർ ചെയ്തു കൊടുത്തത്. സർക്കാർ നേടിയ മുഴുവൻ സൽപേരുകൾക്കും കളങ്കമുണ്ടാക്കുന്നതാണ് ഈ നടപടിയെന്നും ഇത് പിന് വലിക്കണമെന്നും ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP