Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ ഒറ്റക്കല്ല ഐ.സി.എഫ് കൂടെയുണ്ട്; മക്ക ഐ.സി.എഫിന്റെ തണലിൽ ഹസൈനാർക്കയും

നിങ്ങൾ ഒറ്റക്കല്ല ഐ.സി.എഫ് കൂടെയുണ്ട്; മക്ക ഐ.സി.എഫിന്റെ തണലിൽ ഹസൈനാർക്കയും

സ്വന്തം ലേഖകൻ

മക്ക: ഹസൈനാർക്ക ഒരു മേജർ ഓപ്പറേഷൻ ശേഷം പുതിയ പ്രതീക്ഷകളുമായി വീണ്ടും പ്രവാസത്തിൽ എത്തിചേർന്നത്. പക്ഷേ സാഹചര്യം അദ്ദേഹത്തിന്റെ പ്രതീക്ഷക്കു ചെറിയ വിള്ളൽ വീഴത്തി. അദ്ദേഹം ജോലി ചെയ്തിരുന്ന ജിദ്ദയിൽ അദ്ദേഹത്തിന് ജോലി നഷ്ടപെട്ടു. പ്രതീക്ഷകൾ കൈവിടാതെ പുതിയ ജോലി തേടി അദ്ദേഹം മക്കയിൽ എത്തി.

എന്നാൽ അപ്രതീക്ഷിതമായി എത്തിയ ലോക് ഡൗൺ പല പ്രവാസികളെയും പ്രയാസത്തിലാക്കിയതുപോലെ അസൈനാർക്കയെയും തളർത്തി. ജോലിയും വരുമാനവും ഇല്ലാതെ ഭക്ഷണത്തിനും മറ്റും പ്രയാസത്തിലായി.രോഗിയായ അദ്ദേഹം ജീവൻ രക്ഷാ മരുന്നുകളും തീർന്നു ജീവിതത്തിന് മുന്നിൽ കിതച്ച് നിൽക്കുമ്പോഴാണ് മക്ക ഐ സി എഫ് പ്രവർത്തകനായ ഹംസമേ ലാറ്റൂരിന്റെ നേതൃത്വത്തിലുള്ള സാന്ത്വനം പ്രവർത്തകർ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. തുടർന്ന് ഹംസ മേലാറ്റൂർ ഐ.സി.എഫ് ഹെൽപ് ഡസ്‌കുമായി ബന്ധപെട്ടു അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണകിറ്റും മറ്റും നൽകുകയും മെഡിക്കൽ ടീമിലെ യാസിർ മറ്റത്തൂരിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ മരുന്നും നൽകി സാന്ത്വനത്തിന്റെ തണൽ വിരിച്ചു.

പുതിയ പ്രതീക്ഷകൾ തേടി മക്കയിലെത്തിയ തനിക്കുണ്ടായ വിഷമഘട്ടത്തിൽ ഐ.സി.എഫ് നൽകിയ സാന്ത്വന സഹായങ്ങൾ പറഞ്ഞറിയിക്കാൻ തനിക്ക് കഴിയില്ലെന്നും എപ്പോഴും പ്രാർത്ഥനകളിൽ ഉണ്ടാകുമെന്നും മലപ്പുറം ജില്ലയിലെ വിളയിൽ സ്വദേശിയായ അദ്ദേഹം പറഞ്ഞു. തളർന്നു പോവാനിരുന്നിടത്ത് നിന്നും തന്നെ കൈപിടിച്ച് ഉയർത്തിയ ഐ.സി.എഫ് സാന്ത്വനം പ്രവർത്തനങ്ങളെ എപ്പോഴും ഓർക്കുമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ കണ്ഡമിടറി വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ പോവുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP