Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐ സി എഫ് ഈസ്റ്റേൺ പ്രോവിൻസ് സർഗ്ഗ സംഗമം; ദമ്മാം സെൻട്രൽ ജേതാക്കൾ

ഐ സി എഫ് ഈസ്റ്റേൺ പ്രോവിൻസ് സർഗ്ഗ സംഗമം; ദമ്മാം സെൻട്രൽ ജേതാക്കൾ

അൽഖോബാർ : ഐ സി എഫ് ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജനങ്ങൾക്കായി സംഘടിപ്പിച്ച കലാ-സാഹിത്യ മൽസരത്തിൽ ദമ്മാം സെൻട്രൽ കമ്മിറ്റി ഒന്നാം സ്ഥാനവും, അൽകോബാർ ജുബൈൽ സെൻട്രൽ കമ്മിറ്റികൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമക്കി . ദമ്മാം സെൻട്രലിലെ അബ്ദുൽ ഖാദർ ജീലാനി കലാ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു ,

പ്രസംഗം ഗാനം മദ്ഹ് ഗാനം , ഡിജിറ്റൽ പോസ്റ്റർ ഡിസൈനിങ്ങ് ,കവിത ,ഡോക്യമെന്ററി പ്രദർശനം ,വടംവലി തുടങ്ങിയ ഇനങ്ങളിലാ ണ് മൽസരങ്ങൾ നടന്നത്.നേരത്തെ നടന്ന യൂണിറ്റ് സെക്ടർ മൽസരങ്ങളിലൂടെആറ് സെൻട്രൽ തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് പ്രോവിൻ തലത്തിൽ മാറ്റുരച്ചത്

സർഗ്ഗ സംഗമം ഐസി എഫ് നാഷനൽ സംഘടനാ കാര്യ പ്രസി സണ്ട് നിസാർ കാട്ടിൽ ഉൽഘാടനം ചെയ്തു ,പ്രവാസത്തിന്റ തിരക്കിനിടയിലും മൂല്യബോധമുള്ള ധാർമ്മിക കലകൾക്ക് പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു .പ്രസിഡണ്ട് അബ്ദുലത്തീഫ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു .

സമാപന സംഗമത്തിൽ ഉമർ സഖാഫി മൂർക്കനാട് മുഖ്യ പ്രഭാഷണം നടത്തി . സുബൈർ സഖാഫി സലീം പാലച്ചിറ, ഹസൈനാർ മൗലവി , നൗഫൽ ചിറയിൽ ,ഹമീദ് വടകര എന്നിവർ ആശംസകൾ നേർന്നു.ശൗക്കത്ത് സഖാഫി ,കോയ സഖാഫി ,അൻവർ കളറോസ് ,അശ്‌റഫ് കരുവൻ പൊയിൽ . സൈനുദ്ദീൻ വാഴവറ്റ ,ജലീൽ മാസ്റ്റർ എന്നിവർ വിജയികൾക്ക് സമ്മാന ദാനങ്ങൾ നിർവ്വഹിച്ചു.ജനറൽ സിക്രട്ടറി ബഷീർ ഉള്ളണം സ്വാഗതവും ഷരീഫ് മണ്ണൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP