Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രളയ ദുരിതാശ്വാസ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ആദരിച്ചു

പ്രളയ ദുരിതാശ്വാസ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ആദരിച്ചു

ദമ്മാം: കേരളത്തിൽ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തം അരങ്ങേറിയപ്പോൾ ഒറ്റയ്ക്കും കൂട്ടായും സേവന പ്രവർത്തനങ്ങൾക്കിറങ്ങിയ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള ഘടകം ആദരിച്ചു. അവധിക്ക് നാട്ടിലെത്തിയ ഇവരിൽ പലരും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ആർജി ടീമിന്റെ ഭാഗമായാണ് സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ജീവനു വേണ്ടി അലമുറയിട്ട് വെള്ളത്തിൽ മുങ്ങിത്താഴുമ്പോൾ സഹജീവികൾക്ക് ഒരു കൈത്താങ്ങാവാൻ സാധിച്ചത് ഏറെ സംതൃപ്തി ഉളവാക്കിയെന്നും ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി കാണണമെന്നും സ്വീകരണമേറ്റുവാങ്ങിയവർ അഭിപ്രായപ്പെട്ടു. സോഷ്യൽ ഫോറം പ്രവർത്തകരായ അബ്ദുസ്സലാം വാടാനപ്പള്ളി, സലിം മൗലവി തിരുവനന്തപുരം, ഇസ്മായിൽ വയനാട്, നമീർ ഒടുങ്ങാട്ട്, സുനീർ പാറക്കൽ, ആസാദ് പെരുമ്പാവൂർ, അബ്ദുസ്സലാം ആലുവ, ഷാജഹാൻ കരുനാഗപ്പള്ളി, ഖാലിദ് ബാഖവി തിരുവനന്തപുരം എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്.

സോഷ്യൽ ഫോറം സംസ്ഥാന സമിതി പ്രസിഡന്റ് നാസർ കൊടുവള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് സെൻട്രൽ കമ്മിറ്റിയംഗം ഫാറൂഖ് വവ്വാക്കാവ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ നാസർ ഒടുങ്ങാട്ട്, അബ്ദുൽ സലാം മാസ്റ്റർ, മുബാറക് പൊയിൽതൊടി, അൻസാർ കോട്ടയം, സലിം മുഞ്ചക്കൽ സന്നദ്ധ പ്രവർത്തകരെ ഷാളണിയിച്ചു. അബ്ദുൽ അലി കളത്തിങ്ങൽ, സുബൈർ നാറാത്ത് പരിപാടി നിയന്ത്രിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP