Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആടിയും പാടിയും ജാസി ഗിഫ്റ്റും ഇഷാൻ ദേവും; അവിസ്മരണീയ മുഹുർത്തങ്ങൾ സമ്മാനിച്ച് സതേൺ സിംഫണി 2018 റിയാദിലെ സംഗീതാസ്വാദകരുടെ മനം കവർന്നു

ആടിയും പാടിയും ജാസി ഗിഫ്റ്റും ഇഷാൻ ദേവും; അവിസ്മരണീയ മുഹുർത്തങ്ങൾ സമ്മാനിച്ച് സതേൺ സിംഫണി 2018 റിയാദിലെ സംഗീതാസ്വാദകരുടെ മനം കവർന്നു

റിയാദ്:റിയാദ് ടാക്കിസും k7 സ്‌റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച അതുവ അൽഷുഗ സതേൺ സിംഫണി 2018 ജനപ്രവാഹത്താൽ നിറഞ്ഞു കവിഞ്ഞു. ആയിരങ്ങൾ നിറഞ്ഞ ഗാന ആസ്വാദകരുടെ മുന്നിൽ ജാസി ഗിഫ്റ്റും ഇഷാൻ ദേവുംആടിയും പാടിയും അവിസ്മരണീയ മുഹുർത്തങ്ങൾ സമ്മാനിച്ച് റിയാദിലെ സംഗീതാസ്വാദകരുടെ മനം കവർന്നു.

എക്‌സിറ്റ് ഏട്ടിലെ ജവഹരത് അൽ മാസിയ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രോഗ്രാം ഡയറക്റ്റർ ശങ്കർ കേശവന്റെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക സമ്മേളത്തിൽ പ്രസിഡന്റ് സലാം പെരുമ്പാവൂർ അദ്യക്ഷത വഹിച്ചു.തുടർന്ന് ചടങ്ങിന് പ്രോഗ്രാം കൺവീനർ നൗഷാദ് ആലുവ സ്വാഗതം പറഞ്ഞു. ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗം അനിൽ നോട്ടിയാൽ സാർ പ്രോഗ്രാം ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പ്രോഗ്രാമിന് സതേൺ സിംഫണി സ്‌പോൺസേഴ്സുമാരായ അതുവ അൽ ഷുഗ പ്രിതിനിതി റോബിൻ ജോസ്,ലുലു മാർക്കറ്റിങ് എക്‌സികൂട്ടിവ് റിയാസ്,ദാദാഭായ് ട്രാവൽസ് പ്രീതി നിധി ദേവാനന്ത്,റയാൻ കർട്ടൻ പ്രീതി നിധി സലാം കൊടുവള്ളി,ഫ്രണ്ടി മൊബൈൽസ് സെയിൽസ് മാനേജർ ഖലീൽ,ജെറ്റ് എയർ വെയ്സ് സെയിൽസ് മാനേജർ നിയാസ് ഇല്ലിക്കൽ,ഐസോണിക് ഹൈദർ ,ജരീർ മെഡിക്കൽസ് ഫഹദ് ,റാഫി കൊയിലാണ്ടി,സലാം ഇടുക്കി,നെസ്റ്റോ മാർക്കറ്റിങ് മാനേജർ ഇമ്രാൻ എൻൻ ആർ കെ ചെയർമാൻ അഷ്റഫ് വടക്കേവിള,ശിഹാബ് കൊട്ടുകാട്,റിയാദ് മീഡിയ ഫോറം ഷംനാദ് കാരുനാഗപ്പള്ളി,ഫഹദ് ഹോട്ടൽ ദിലീപ്,ഫോർക്ക ചെയർമാൻ സത്താർ കായം കുളം,ഇന്ത്യൻ എംബസ്സി അറ്റാഷി ധർമ്മരാജൻ, സെക്രട്ടറി നവാസ് ഒപ്പീസ്,പ്രോഗ്രാം കോഡിനേറ്റർ ഷൈജു പച്ച,ജോയിന്റ് കൺവീനർ ഡൊമിനി സാവിയോ,അലി ആലുവ,നബീൽ മഞ്ചേരി, എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് തെന്നിന്ത്യൻ പിന്നണി ഗായകരായ ജാസി ഗിഫ്റ്റും,ഇഷാൻ ദേവും നേതൃത്വം കൊടുത്ത സംഗീത നിശയിൽ റിയാദിലെ ഗായകരായ സുരേഷ് കുമാർ,ജലീൽ കൊച്ചിൻ,തങ്കച്ചൻ വർഗീസ്,അഹ്മദ് മൈമാനി,മധു വലിയവീട്ടിൽ,ശ്രീജേഷ് കാലടി,ബാബു കൈപ്പഞ്ചേരി,ഷഫീഖ് പെരുമ്പാവൂർ,മുന്ന കാപ്പാട്,ശിശിര അഭിലാഷ്,ലിൻസു സന്തോഷ്,മാലിനി നായർ,മീര മഹേഷ് എന്നിവരും ഗാനങ്ങൾ ആലപിച്ചു.ഒപ്പം രശ്മി ടീച്ചറുടെ ശിക്ഷണത്തിൽ വൈദേഹി നിർത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നിർത്ത നിർഥ്യങ്ങളും മജു അഞ്ചൽ,ഹരിമോൻ,ഷഫീഖ് സലിം എന്നിവർ അവതരിപ്പിച്ച സ്‌കിറ്റും അരങ്ങേറി.

ശബ്ദ നിയന്ത്രണം F6 മീഡിയയും സുബിൻ സ്വാസ് പ്രോഗ്രാം അവതരാകനുമായിരുന്നു.ജോസ് കടമ്പനാട്, ലുബൈബ്,റിജോഷ്,അരുൺ പൂവാർ,സാജിത്,അനിൽ കുമാർ തംബുരു,ഷാഫിനിലമ്പൂർ,സാജിത് ഖാൻ,മനോജ് മൈനാഗപ്പളിയി,ഷഫീഖ് പാറയിൽ,സുൽഫി കൊച്ചു,സിജോ മാവേലിക്കര,അഷ്റഫ് അപ്പക്കാട്ടിൽ,ഫൈസൽ കൊച്ചു,നൗഷാദ് പള്ളത്,ഷാനവാസ്,അനീസ്,രവി ബാബുക്കൻ,സനൂപ് രയോരത്,സുനിൽ ബാബു എടവണ്ണ, സിജോ ,അൻവർജബ്ബാർ പൂവാർ, ഹാരിസ് ചോല എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി പ്രോഗ്രാമിന് ട്രഷറർ രാജീവ് മാരൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP