Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ; പി ഷംസുദ്ദീൻ പ്രസിഡന്റ്, കബീർ കൊണ്ടോട്ടി ജനറൽ സെക്രട്ടറി

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ; പി ഷംസുദ്ദീൻ പ്രസിഡന്റ്, കബീർ കൊണ്ടോട്ടി ജനറൽ സെക്രട്ടറി

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി. ഷംസുദ്ദീൻ (ഗൾഫ് മാധ്യമം) പ്രസിഡന്റ്, കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്) ജനറൽ സെക്രട്ടറി, ബിജുരാജ് (കൈരളി ടി.വി) ട്രഷറർ, ഹാഷിം കോഴിക്കോട് (ജെയ് ഹിന്ദ് ടി.വി) വൈസ് പ്രസിഡന്റ്, ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ) ജോ. സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.

കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി നിഷാദ് അമീൻ, ട്രഷറർ ജലീൽ കണ്ണമംഗലം എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഹസ്സൻ ചെറൂപ്പ അധ്യക്ഷത വഹിച്ചു.

പി.എം മായീൻകുട്ടി, സാദിഖലി തുവ്വൂർ, അബ്ദുറഹ്മാൻ തുറക്കൽ, സുൽഫീക്കർ ഒതായി , സിറാജ് കൊട്ടപ്പുറം, നാസർ കാരക്കുന്ന്, മൻസൂർ എടക്കര എന്നിവർ ആശംസ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP