Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാലയം സാംസ്‌കാരിക വേദി മഹ്ജർ സാഹിത്യേത്സവ് :ഗുലൈൽ യൂനിറ്റ് ജേതാക്കൾ

കലാലയം സാംസ്‌കാരിക വേദി മഹ്ജർ സാഹിത്യേത്സവ് :ഗുലൈൽ യൂനിറ്റ് ജേതാക്കൾ

ജിദ്ധ:കലാലയം സാംസ്‌കാരിവേദി മഹ്ജർ സെക്ടർ സംഘടിപ്പിച്ച പത്താമത് എഡിഷൻ സാഹിത്യോത്സവിന് പ്രൗഡമായ സമാപനം.സനാബിൽ അൽ-വുറൂദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിഡ്‌സ്, പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് യൂനിറ്റുകളിൽ നിന്നും മത്സരാർത്ഥികൾ മാറ്റുരച്ചു.സാഹിത്യോത്സവിൽ 193 പോയിന്റുകൾ നേടി ഗുലൈൽ യൂനിറ്റ് ജേതാക്കളായി.

ആർ.എസ്.സി മഹ്ജർ സെക്ടർ ചെയർമാൻ അബ്‌റാർ ചുള്ളിയോടിന്റെ ആദ്യക്ഷതയിൽ ഐ.സി.എഫ് സെൻട്രൽ എക്‌സികുട്ടീവ് അംഗം അബ്ബാസ് ചെങ്ങാനി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സെഷനിൽ സെക്ടർ ജനറൽ കൺവീനർ ശിഹാബുദ്ദീൻ വി.ടി സ്വാഗതവും സെക്ടർ കലാലയം കൺവീനർ അഹ്മദ് ശെരീഫ് പയ്യോളി നന്ദിയും അറിയിച്ചു.

മൂന്ന് വേദികളിലായി നടന്ന 85 ഓളം മത്സരങ്ങളിൽ മുഹമ്മദ് മുസമ്മിൽ കലാപ്രതിഭയായി തെരഞ്ഞടുക്കപ്പെട്ടു.വൈകീട്ട് സഹീർ ഖാൻ അകമ്പാടം നേതൃത്വം നൽകിയ ജനറൽ ക്വിസ്സ് കാണികൾക്കും മത്സരാർത്ഥികൾക്കും ആവേശം പകർന്നു.

സമാപന സാംസ്‌കാരിക സമ്മേളനം വൈകുന്നേരം 7 മണിക്ക് ഐ.സി.എഫ് സെൻട്രൽ എക്‌സികുട്ടീവ് അംഗം സലാം എ.ആർ നഗർ ഉദ്ഘാടനം ചെയ്തു ഐ.സി.എഫ് മഹ്ജർ സെക്ടർ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ,മജീദ് മാസ്റ്റർ,അലി കാവുങ്ങൽ,ഹനീഫ കാസർഗോഡ്, ആർ.എസ്.സി ജിദ്ധ സെൻട്രൽ ഓർഗനൈസിങ് കൺവീനർ സാദിഖ് ചാലിയാർ,സെൻട്രൽ വിസ്ഡം കൺവീനർ ജംഷീർ എം.എ വയനാട്,മുഹ്‌സിൻ സഖാഫി,നവോദയ ഗുലൈൽ ഏരിയ പ്രതിനിധി കമറുദ്ധീൻ മാസ്റ്റർ,ബാബു ഔസേപ്പ്, ആർ.എസ്.സി സെക്ടർ നേതാക്കളായ ഡോ: ഇജാസ് അഹ്മദ്, അർഷാദ് ചെട്ടിയാർമാട് , സാബിർ കളിയാട്ടമുക്ക് ,വഹാബ് ചെറുകോട് തുടങ്ങിയവർ സംബന്ധിച്ചു.വിജയികൾ ഈ വരുന്ന 11 ന് നടക്കുന്ന ജിദ്ദ സെൻട്രൽ സാഹിത്യേത്സവിൽ പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP