Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം പി വീരേന്ദ്രകുമാറിന് കേളിയുടെ ആദരം

സ്വന്തം ലേഖകൻ

റിയാദ്: രാജ്യസഭാംഗവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

മുൻ കേന്ദ്രമന്ത്രി, എഴുത്തുകാരൻ, പ്രഭാഷകൻ, പത്രാധിപർ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാർ അടിയന്തരാവസ്ഥ നാളുകളിൽ ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ ആദ്യ സംസ്ഥാന കൺവീനറായിരുന്നു. വ്യത്യസ്ത വിഷയങ്ങളിൽ എഴുതിയ ഒട്ടനവധി പുസ്തകങ്ങൾക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിനും, ജനാധിപത്യത്തിനും, മതേതര പ്രസ്ഥാനങ്ങൾക്കും തീരാത്ത നഷ്ടമാണ് വീരേന്ദ്രകുമാറിന്റെ വിയോഗം കൊണ്ടുണ്ടായതെന്ന് കേളി സെക്രട്ടറിയറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP