Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിദ്ദ കേരളകലാസാഹിതി ശിശുദിനം ആഘോഷിച്ചു

ജിദ്ദ കേരളകലാസാഹിതി ശിശുദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

ജിദ്ദയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ജിദ്ദ മിർസൽ വില്ലേജിലെ സഫ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾഎല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. സാറ ഷാജഹാന്റെസ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടികളിൽ ഹലാ റാസിഖ്അവതാരകയായി.

വർണശബളമായ ഫാഷൻ ഷോയോടുകൂടി ആരംഭിച്ച കലാപരിപാടികൾ ,സന്ദേശങ്ങൾ, ദേശഭക്തിഗാനം, നൃത്യനൃത്തങ്ങൾ, ഗാനാലാപനങ്ങൾ,കവിതാപാരായണം, പ്രശ്‌നോത്തരി, നർമത്തിൽ പൊതിഞ്ഞ ലഘുനാടകംഎന്നിവയോടെയാണ് പരിസമാപ്തിയായത്.

ഷൈമ അജ്മൽ ചിട്ടപ്പെടുത്തിയ ഫാഷൻ ഷോ ഇളം കുരുന്നുകളുടെവ്യത്യസ്തമായ വേഷ വിധാനത്തോടെ ഭാവഭേദങ്ങൾ സമന്വയിപ്പിച്ചപ്പോൾഏവർക്കും ഹൃദയത്തിൽപ്രതിഷ്ഠിക്കാനുള്ള അനുഭവമായി.സമൂഹത്തിൽ വിദ്യാർത്ഥികളുടെ കടമകളെക്കുറിച് ഉണ്ണിമായ രാജീവ്സന്ദേശം നൽകിയപ്പോൾ കേരളപ്പിറവി സന്ദേശം എബി മാത്യുനിർവഹിച്ചു. ഷെറിൻ ഫാത്തിമ, മഷിത്ത റാസിഖ് എന്നിവർചിട്ടപ്പെടുത്തിയ ജൂനിയർ ആൺകുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, റിജാദിജേഷ്, മനീഷ മാത്യു എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയഅരങ്ങിലെത്തിച്ച ഞാറ്റു പാട്ടിന്റെ ദൃശ്യാവിഷ്‌കാരം, ഗുജറാത്തിനൃത്തം, ഷാനി ഷാനവാസ് ചിട്ടപ്പെടുത്തിയ സിനിമാറ്റിക് നൃത്തം,ഉണ്ണിമായ രാജീവ് പാകപ്പെടുത്തിയ അർദ്ധശാസ്ത്രീയ നൃത്തം, വിനീതരാജ് ചിട്ടപ്പെടുത്തിയ ഫ്യൂഷൻ ഡാൻസ് എന്നിവ വേദിയിൽ അരങ്ങേറി.

ഇശൽ ഫസലിന്റെ കവിതാപാരായണം, ഹലാ റാസിഖ് സുഹ്റാറാസിഖ് എന്നിവരുടെ യുഗ്മ ഗാനം, അപർണ സുരേഷ് ആലപിച്ചവൈശാഖ സന്ധ്യേ എന്ന ഗാനം സദസിനു നല്ലൊരു ശ്രവ്യാനുഭൂതി നൽകി.രക്ഷാകർത്തകൾക്കായി നടത്തപ്പെട്ട ശ്രീനന്ദ അവതാരകയായ
പ്രശ്‌നോത്തരി വളരെ വിജ്ഞാനപ്രദമായി. ജി എസ് പ്രസാദിന്റെമേൽനോട്ടത്തിൽ റൂബി സമീർ സംവിധാനം ചെയ്ത ഹാസ്യ ലഘുനാടകംഏവരെയും പൊട്ടിചിരിപ്പിച്ചു.

നിഷാദിന്റെ നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ അത്താഴവുംബാർബിക്യു് വിഭവങ്ങളും രുചിമേളങ്ങളുടെ സമന്വയമായി.അത്താഴനന്തരം നടത്തപ്പെട്ട വിനോദത്തിലൂന്നിയ മത്സരങ്ങൾ
മുതിർന്നവർക്കും കുട്ടികൾക്കും നല്ലൊരു സായാഹ്നവിരുന്നാണ്നൽകിയത്. മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനദാനവും നടത്തപ്പെട്ടു.

പ്രസിഡന്റ് സജി കുര്യാക്കോസ്, ജനറൽ സെക്രട്ടറി സന്തോഷ് വടവട്ടത്തു,ജി എസ് പ്രസാദ്,മാത്യു വർഗീസ് , കാനൂഷ് ഖാദർ, പ്രകാശ്, ഷാനവാസ്കൊല്ലം, ശിവാനന്ദൻ, റാസിഖ്, ശാലീന രാജീവ്, റൂബി സമീർ എന്നിവർപരിപാടികൾക്ക് നേതൃത്വം നൽകി.

മുഖ്യരക്ഷാധികാരിയും ആദ്യ പ്രസിഡന്റുമായ മുസാഫിർ, ഉപദേശകസമിതി അംഗങ്ങളായ മോഹൻ ബാലൻ, നൗഷാദ് അടൂർ, ഷാജഹാൻവലിയകത്തു, സലീന മുസാഫിർ, എന്നിവർ ആശംസകൾ നേർന്നു.കലാസാഹിത്യ കുടുംബങ്ങൾക്കൊപ്പം ജിദ്ദയിലെ കലാസ്വാദകരായ
നിരവധിപേർ കുട്ടികളുടെ ദൃശ്യാ ശ്രവ്യാവിഷ്‌കാരത്തിനു സാക്ഷികളായി.

നിക്കായ് ഇലക്ട്രോണിക്‌സ് സ്‌പോൺസർ ചെയ്ത വിവിധയിനംഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ നറുക്കെടുപ്പിലൂടെ സദസ്യർക്കുനൽകപ്പെട്ടു. ഒപ്പം കേരളകലാസാഹിതിയുടെ പ്രത്യക ഉപഹാരം എല്ലാകുടുംബങ്ങൾക്കും സമ്മാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP