Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോലിയും ശമ്പളവും ഇല്ലാതെ ലേബർ ക്യാമ്പിൽ കഴിയുന്നവർക്ക് സഹായവുമായി ജുബൈൽ കെഎംസിസി

ജോലിയും ശമ്പളവും ഇല്ലാതെ ലേബർ ക്യാമ്പിൽ കഴിയുന്നവർക്ക് സഹായവുമായി ജുബൈൽ കെഎംസിസി

സ്വന്തം ലേഖകൻ

ജുബൈൽ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലെ ലേബർ ക്യാമ്പിൽ കഴിയുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ജുബൈൽ കെഎംസിസി പ്രവർത്തകർ ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുത്തു. ദുരിതമനുഭവിക്കുന്ന 170 ഓളം വിവിധ രാജ്യക്കാരായ തൊഴിലാളികൾ കഴിയുന്ന ലേബർ ക്യാമ്പിലേക്ക് ജുബൈൽ കെഎംസിസി പ്രവർത്തകർ നൽകിയ സഹായ ഹസ്തം അവർക്ക് ആശ്വാസമേകി.

ജുബൈൽ കെഎംസിസി നേതാക്കളായ കുട്ടി എടപ്പാൾ, ബഷീർ വെട്ടുപാറ, ബഷീർ താനൂർ, ഷിബു കവലയിൽ, ബഷീർ കൂളിമാട്, ഇബ്രാഹിം കുട്ടി താനൂർ, ശാമിൽ ആനിക്കാട്ടിൽ, യാസിർ സി.പി, റിസ്വാൻ, റഷീദ് പാഴൂർ, ഉസ്മാൻ താത്തൂർ, അസീസ് ഉണ്ണിയാൽ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിലെ തൊഴിലാളികൾ ജുബൈൽ കെഎംസിസിക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP