Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് വിജയം അക്രമ രാഷ്ട്രീയത്തിന് എതിരെ: ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി

കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് വിജയം അക്രമ രാഷ്ട്രീയത്തിന് എതിരെ: ജുബൈൽ കെ എം സി സി സെൻട്രൽ കമ്മിറ്റി

സ്വന്തം ലേഖകൻ

ജുബൈൽ: കോഴിക്കോട് സർവകാലശാലക്ക് കീഴിലുള്ള കോളേജുകളിലേക്കു നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് നേടിയ ചരിത്ര വിജയം വിദ്യർത്ഥി സമൂഹം എന്നും അക്രമത്തിനും,വർഗീയതക്കും,അരാഷ്ട്രീയ വാദത്തിനും എതിരെയാണെന്ന് തെളിയിക്കുന്നുവെന്നു ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ എം.എസ് .എഫ് നേടിയത് ചരിത്ര വിജയമാണ്.82 കോളേജുകളിൽ തനിച്ചും,51 കോളേജുകളിൽ മുന്നണിയെയും നേടിയ എം.എസ്എ.എഫ് 173 യു.യു.സി മാരെ ജയിപ്പിച്ചു.
എസ്.എഫ്.ഐ യുടെ കോട്ടകളിൽ വിള്ളൽ വീഴ്‌ത്തിയതോടപ്പം,പരമ്പരാഗത ഹരിത കലാലയങ്ങളിൽ എം.എസ്.എഫിന്റെ മേധാവിത്വം ഇത്തവണയും ഉറപ്പിക്കുകയൂം ചെയ്തു.

കേരള യുവ സമൂഹം തൊഴിലിനായി ആശ്രയിക്കുന്ന പി.എസ്.സി യുടെ വിശ്വസ്തത ചോദ്യം ചെയ്തു കൊണ്ട് എസ്.എഫ്.ഐ തങ്ങളുടെ അനുഭാവികൾക്കു കോപ്പിയടിക്കാൻ അവസരമൊരുക്കി ഉദ്യോഗാർഥികളേയും,വിദ്യാർത്ഥികളെയും വഞ്ചിക്കാൻ കൂട്ട് നിന്ന കേരള സർക്കാരിന്റെ നിലപാടിന് വിദ്യാർത്ഥി സമൂഹം നൽകിയ തിരിച്ചടിയാണ് എം.എസ്.എഫ് നേടിയ ഈ വിജയം.കോളേജുകളിൽ ഇടിമുറി സ്ഥാപിച്ചു സ്വന്തം പാർട്ടിക്കാരെ പോലും ആക്രമിക്കുന്ന എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തെ വിദ്യാർത്ഥി സമൂഹം തള്ളി കളഞ്ഞിരിക്കുന്നു.

എം.എസ്.എഫിന്റെ പതാകയുമായി ബന്ധപെട്ടു സംഘ് പരിവാറുമായി ചേർന്ന് എസ്.എഫ്.ഐ നടത്തിയ വ്യാജ പ്രചരണത്തിനുള്ള മറുപടി കൂടിയാണ് ഈ തിളക്കമാർന്ന വിജയമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫാസ് മുഹമ്മദലി,യു.എ റഹീം,നൗഷാദ് തിരുവനന്തപുരം,ഷംസുദ്ദീൻ പള്ളിയാളി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ഈ വിജയത്തിനായി പ്രവർത്തിച്ച എം.എസ്.എഫ് നേതൃത്വത്തെയും,വിദ്യാർത്ഥികളെയും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP