Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം: ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി

കരിപ്പൂർ എയർപോർട്ടിനോടുള്ള അവഗണന അവസാനിപ്പിക്കണം: ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ : മലബാറിലെ പ്രവാസികളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന കരിപ്പൂർ എയര്‌പോര്ട്ടിനോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും കരിപ്പൂരിൽ നിന്നും കൂടുതൽ ആഭ്യന്തര - വിദേശ വിമാന സെർവീസുകൾക്കു അനുമതി നൽകണമെന്നും ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു. ഉംറ സീസൺ അരംഭിച്ചതിനാൽ കോഴിക്കോട് - ജിദ്ദ റൂട്ടിലെ തിരക്ക് പരിഗണിച്ചു എയർ ഇന്ത്യയുടെ ജംബോ സർവീസ് ഉടനെ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സൗദി കെഎംസിസി ഹജ്ജ് സെല്ലിന് കീഴിൽ മിനായിൽ ഹാജിമാർക്ക് സേവനം ചെയ്ത കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ആദരിക്കാനും യോഗം തീരുമാനിച്ചു.ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ അബ്ദുല്ലത്തീഫ് ചാപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് പി.പി.മൊയ്ദീൻ എടയൂർ അധ്യക്ഷത വഹിച്ചു.

അൻവർ പൂവല്ലൂർ, റസാഖ് വെണ്ടല്ലൂർ, മുഹമ്മദ് കല്ലിങ്ങൽ, ടി. ടി . ഷാജഹാൻ പൊന്മള, മുജീബ് റഹ്മാൻ നെയ്യത്തൂർ, കെ.കെ. ഉമർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ട്രെഷറർ പി. ഇബ്രാഹിം ഹാജി വളാഞ്ചേരി നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP