Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ കെ.എം. മൂസ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആദരവ്

നാല് പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ കെ.എം. മൂസ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആദരവ്

സ്വന്തം ലേഖകൻ

ജിദ്ദ: കഴിഞ്ഞ നാലു പതിറ്റാണ്ട് ജിദ്ദയിൽ സാമൂഹ്യ - ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സേവനം നടത്തി വരുന്ന ചന്ദ്രിക റീഡേഴ്‌സ് ഫോറം സ്ഥാപക നേതാവും കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രെസിഡന്റുമായ കെ.എം. മൂസ ഹാജിയെ കോട്ടക്കൽ മണ്ഡലം കെഎംസിസി ആദരിച്ചു. കോട്ടക്കൽ മണ്ഡലം എംഎ‍ൽഎ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾക്ക് കോട്ടക്കൽ - മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റികൾ സംയുകതമായി നൽകിയ സ്വീകരണ പരിപാടിയിൽ വച്ചാണ് ആദരിച്ചത്. പരിപാടിയിൽ ജിദ്ദയിലെ= നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.

കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസ് ഹാളിൽ വെച്ച് നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉത്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.

അബുബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, പി.എം.എ.ഗഫൂർ പട്ടിക്കാട് , വി.വി. അഷ്റഫ്, നാസർ കാടാമ്പുഴ, ഗഫൂർ അമ്പലക്കൂത്ത്, അഷ്റഫ് മുല്ലപ്പള്ളി, സലാഹ് കാരാടൻ , മജീദ് കോട്ടീരി തുടങ്ങിയവർ ആശംസ നേർന്നു. മൂസ ഹാജിയുടെ നാല് പതിറ്റാണ്ട് നീണ്ട സേവന പ്രവർത്തനങ്ങളെ എല്ലാവരും പ്രശംസിച്ചു.കോട്ടക്കൽ മണ്ഡലം കെഎംസിസി വക മെമെന്റോ പ്രൊഫ . ആബിദ് ഹുസ്സൈൻ തങ്ങൾ എംഎ‍ൽഎ മൂസ ഹാജിക്ക് സമ്മാനിച്ചു.

1980 ൽ ഹജ്ജ് നിർവഹിക്കാൻ വന്ന മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളായ ഇബ്‌റാഹീം സുലൈമാൻ സേട്ട്, സി. എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ബി.വി. അബ്ദുല്ലക്കോയ, യു. എ. ബീരാൻ തുടങ്ങിയവർക്ക് ജിദ്ദയിൽ വെച്ച് നൽകിയ സ്വീകരണം സംഘടനാ രംഗത്ത് പ്രവർത്തിക്കാൻ വലിയ പ്രചോദനമായതായി മൂസ ഹാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രവാസം തുടരുന്നിടത്തോളം കാലം ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഒന്നാമതായി മുന്നേറുന്ന കെഎംസിസി യിൽ സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.സി. അഷ്റഫ് മങ്കട സ്വാഗതവും ഹംദാൻ ബാബു കോട്ടക്കൽ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP