Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു; വി. പി. കരീം മൂർക്കനാട് പ്രസിഡന്റ്

മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു; വി. പി. കരീം മൂർക്കനാട് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിലെ സീതി സാഹിബ് മെമോറിയൽ ഹാളിൽ വെച്ച് നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ വെച്ച് മൂർക്കനാട് പഞ്ചായത്ത് കെഎംസിസി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു. യോഗത്തിൽ വി.പി. കരീം മൂർക്കനാട് അധ്യക്ഷത വഹിച്ചു. മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി ഉത്ഘാടനം ചെയ്തു.

മൂർക്കനാട് പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സഹൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മങ്കട മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഇ.സി. അഷ്റഫ്, സമദ് മൂർക്കനാട് എന്നിവർ ആശംസ പ്രസംഗം നടത്തി. റിട്ടേർണിങ് ഓഫിസർ ഷാജിർ അലി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം നിരീക്ഷകനായി സി. കെ ഷക്കീൽ സംബന്ധിച്ചു.
യോഗത്തിൽ റഫീഖ് സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:
വി. പി. കരീം മൂർക്കനാട് (പ്രസിഡന്റ്)
റഫീഖ് പുന്നക്കാട്, എം ടി.മാനു (വൈസ് പ്രെസിഡന്റുമാർ)
മുഹമ്മദ് ഫിറോസ് പലകപ്പറമ്പ് (ജനറൽ സെക്രട്ടറി)
വി.പി. ജലീൽ, ഷാനവാസ് കൊളത്തൂർ (സെക്രട്ടറിമാർ)
ലത്തീഫ് വെള്ളാട്ട് (ഓർഗനൈസിങ് സെക്രട്ടറി)
സുബൈർ കൊളത്തൂർ (ട്രെഷറർ)
ബഷീർ കൂത്തല (ചെയർമാൻ)
സിറാജ് കൊളത്തൂർ, അഷ്റഫ് കീഴ്മുറി (വൈസ് ചെയർമാന്മാർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP