Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം പ്രവാസി സംഗമം ജിദ്ദ കേരളപിറവിയും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു

കൊല്ലം പ്രവാസി സംഗമം ജിദ്ദ കേരളപിറവിയും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു

സ്വന്തം ലേഖകൻ

സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ 14 വർഷമായി ജീവകാരുണ്യ രംഗത്ത് പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന നോർക്ക അംഗീകൃത സംഘടനയായ കൊല്ലം പ്രവാസി സംഗമം ജിദ്ദ (KPSJ), അതിവിപുലമായ ഈ വർഷത്തെ കേരളപിറവിയും ശിശുദിനവും സംയുക്തമായി ആഘോഷിച്ചു. കുട്ടികളുടെ കളറിങ്,ഡ്രായിങ്,ചാർട്ട് മേക്കിങ്,ഫാൻസി ഡ്രസ്സ്,കവിതാ പാരായണം എന്നീ മത്സരയിനങ്ങൾ അടക്കം വിവിധകലാപരിപാടികൾ അരങ്ങേറി.

Dr. ഇസ്മായിൽ മരുതേരി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനമേകും വിധം പ്രൗഢഗംഭീരമായ ഉത്ഘാടനപ്രസംഗം നടത്തി.റിയാദിൽ അഹ്ലൻ കേരളയുടെ ഭാഗമായി നടന്ന ചിത്രപാട്ടുമത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ KPSJ യൂടെ വനിതാവേദി ജോയിന്റ് കൺവീനർ കൂടി ആയ സോഫിയ സുനിലിനെ ചടങ്ങിൽ ആദരിച്ചു

സംഘടനക്കു മുൻപിൽ വന്ന രണ്ടു ജീവകാരുണ്യ അപേക്ഷയിൽമേൽ ഉള്ള ധനസഹായം ചടങ്ങിൽ കൈമാറി.പ്രസിഡന്റ് ഷാനവാസ് കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക പരിപാടികൾ ജനറൽ സെക്രട്ടറി ഷാനവാസ് സ്‌നേഹക്കൂട് സ്വാഗതം പറഞ്ഞു ചെയർമാൻ ഫസലുദ്ദിൻ ചടയമംഗലം, ഉപദേശക സമിതി അംഗം അഷ്റഫ് കുരിയോട്, എന്നിവർ സന്നിഹിതർ ആയിരുന്നു ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കൊപ്പം ജിദ്ദയിലെ പ്രമുഖഗായകർ ഗാനങ്ങൾ ആലപിച്ചു.

കഴിഞ്ഞ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിലെ ജേതാക്കളായവർക്കുള്ള എവർ റോളിങ്ങ് ട്രോഫിയും, ഈ പരിപാടിയോടനുബന്ധിച്ചുള്ള മത്സരവിജയികളായവർക്കുള്ള പ്രസ്തിപത്രവും ഫലകവും ചടങ്ങിൽ വിതരണം ചെയ്തു.പ്രോഗ്രാം കൺവീനെർ ബിബിൻ ബാബു കൾച്ചറൽ കൺവീനർ സജു രാജൻ സ്പോർട്സ് കൺവീനർ ശ്രീ ഷമീം മുഹമ്മദ് എന്നിവരുടെ നേതൃർത്ഥത്തിൽ നടന്ന കലപരിപാടിയിൽ ,,വിജാസ് ചിതറ,മനോജ്,റോബി തോമസ്,സോണി ജേക്കബ് , മാഹീൻ, ഉദയൻ പുനലൂർ,നുജു പോരുവഴി ,സാമുവേൽ തോമസ്, ഷാജി ഫ്രാൻസിസ് എന്നിവർ സഹായികളായിരുന്നു.കലാ പരിപാടികൾക്ക് ലിനു റോബി സ്വാഗതവും ബിൻസി സജു നന്ദിയും പറഞ്ഞു.

വനിതാ വേദി കൺവീനർഷാനി ഷാനവാസ്, ഷെമി അബ്ദുൽ സലാം,വിനീത രാജ് എന്നിവർ സന്നിഹിതർ ആയിരുന്നു.വൈസ് പ്രസിഡന്റ് മനോജ് മുരളീധരന്റെ നന്ദി ഭാഷണത്തോടെ പരിപാടികൾ അവസാനിച്ചു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP