Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഭിനയ ചക്രവർത്തി മാധവൻ നായർ (മധു) പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർബോർഡിലേക്ക്

അഭിനയ ചക്രവർത്തി മാധവൻ നായർ (മധു) പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർബോർഡിലേക്ക്

റിയാദ്: മലയാളികളുടെ പ്രിയപ്പെട്ട നടൻ, അഭിനയ ചക്രവർത്തി മാധവൻ നായർ എന്ന മധു പ്രവാസി മലയാളി ഫെഡറേഷന്റെ ഡയറക്ടർ ബോർഡിലേക്ക്. അദ്ദേഹത്തെ റിയാദിൽ നടന്ന മീറ്റിങ്ങിൽ വച്ച് ഗ്ലോബൽ ഡയറക്ടർബോർഡിലേക്ക് തിരഞ്ഞെടുത്തതായി ഗ്ലോബൽ കോ ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടനാണെന്നും, സംഘടനയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും മധു പറഞ്ഞു. റിയാദിൽ നടന്ന ചടങ്ങിൽ പ്രവാസി മലയാളി ഫെഡറേഷൻ സൗദി അറേബ്യ കോഓർഡിനേറ്റർ ജെ.കെ പ്രവാസി മലയാളി ഫേഡറേഷന്റെ മെംബർഷിപ്പ് ആപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിനായി നൽകിയപ്പോൾ പൂർണസന്തോഷത്തോടെ അതുമുഴുവൻ പൂരിപ്പിച്ചു നൽകുവാനും അദ്ദേഹം മടികാണിച്ചില്ല.

മധുവിനെപ്പോലെയുള്ള ഒരു വ്യക്തി പ്രവാസി മലയാളി ഫെഡറേഷനിലേക്ക് കടന്നുവരുന്നത് പ്രസ്ഥാനത്തിന്റെ ഭാവിവളർച്ചയ്ക്ക് എന്തുകൊണ്ടും പ്രയോജനപ്പെടുമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗൾഫ് മേഖല കോഓർഡിനേറ്റർ ലത്തീഫ് തെച്ചി അഭിപ്രായപ്പെട്ടു.

മാധവൻ നായരെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിൽ, ഡയറക്ടർബോർഡ് വൈസ് ചെയർമാൻ ബഷീർ അമ്പലായി, ചെയർമാൻ ഡോ. ജോസ് കാനാട്ട്, വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, ഗ്ലോബൽ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP