Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലബാർ അടുക്കള ജുബൈൽ ചാപ്റ്റർ പാചക മത്സരം സംഘടിപ്പിച്ചു

മലബാർ അടുക്കള ജുബൈൽ ചാപ്റ്റർ പാചക മത്സരം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ജുബൈൽ: ലോകത്തു പല ഭാഗത്തായി ഉള്ള മലബാർ അടുക്കളയുടെ ജുബൈൽ വിഭാഗം ലുലുവിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന പാചക മത്സരം വ്യത്യസ്ത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിവിധ കലാ പരിപടികളും നടന്നു. ജൂബി ഹബീബ്, സുൽഫത്തു എന്നീ മലബാർ അടുക്കള കോർഡിനേറ്റർമാർ പരിപാടികൾ നിയന്ത്രിച്ചു.

സൗചന്യ പരിപാടിയുടെ അവതാരിക ആയിരിന്നു. ഗൾഫ് ഏഷ്യ മെഡിക്കൽ സെന്ററിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പും പരിപാടിയിൽ ഉണ്ടായിരിന്നു, കിറീാശല യുടെ സലിം വർക്കല, ഗൾഫ് ഏഷ്യയുടെ നോബി മാത്യു എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. സ്‌കൈ ബീറ്റ് ദമ്മാം അവതരിപ്പിച്ച ബാൻഡ് പ്രോഗ്രാമും നടന്നു. ഹാൻസ് ജോസഫ് കീബോർഡും നിരഞ്ജൻ ബീൻസ് ഡ്രംഉം അവതരിച്ചു.

50 മത്സരാർത്ഥികൾ പങ്കെടുത്ത പാചക മത്സരത്തിൽ ഇർഫാൻ മറിയം ഒന്നാം സ്ഥാനം കരസ്ഥമാക്കി, ലോബ്ബിയ സറീൻ രണ്ടാം സ്ഥാനവും, ലമീസ സഫ്വാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലോകമെമ്പാടുമുള്ള മലബാർ അടുക്കള കമ്മിറ്റികൾ നടത്തുന്ന പാചക മത്സരത്തിന്റെ മെഗാ ഫൈനൽ ദുബൈയിൽ വെച്ച് നടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP