Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

നവയുഗം ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് മൈനാഗപ്പള്ളിയെ കേരള പ്രവാസി ഫെഡറേഷൻ ആദരിക്കുന്നു

നവയുഗം ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് മൈനാഗപ്പള്ളിയെ കേരള പ്രവാസി ഫെഡറേഷൻ ആദരിക്കുന്നു

സ്വന്തം ലേഖകൻ

ദമ്മാം/കൊല്ലം : നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ജീവകാരുണ്യപ്രവർത്തകനുമായ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയെ കേരള പ്രവാസി ഫെഡറേഷൻ ആദരിക്കുന്നു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വർഷങ്ങളായി അദ്ദേഹം നടത്തിവരുന്ന നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരിക്കുന്നത്.

2019 നവംബർ 17 ഞായറാഴ്ച കൊല്ലം മൈനാഗപ്പള്ളി സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച്, കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഇ.പി.ടൈസൺ മാസ്റ്റർ എംഎ‍ൽഎ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയെ ആദരിക്കും. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രെട്ടറി പി.പി.സുനീർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും.

കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുൾ ലത്തീഫ് 27 വർഷങ്ങൾക്ക് മുൻപാണ്, സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായി എത്തിയത്. നവയുഗം ജീവകാരുണ്യവിഭാഗത്തിൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയ അദ്ദേഹം, ഒട്ടേറെ പ്രവാസികളെ തൊഴിൽ, വിസ നിയമകുരുക്കുകളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം കൺവീനർ കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP