Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജോലിസ്ഥലത്തു ബുദ്ധിമുട്ടിലായി തമിഴ് വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ജോലിസ്ഥലത്തു ബുദ്ധിമുട്ടിലായി തമിഴ് വനിത, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ

ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാൾ ആണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസം മുൻപാണ് വല്ല്യമ്മാൾ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്ക് എത്തിയത്. ജോലിസാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോർത്തു ആ ജോലിയിൽ തന്നെ പിടിച്ചു നിൽക്കാൻ അവർ ശ്രമിച്ചു. എന്നാൽ ശമ്പളം വല്ലപ്പോഴുമാണ് കിട്ടിയത്. മതിയായ വിശ്രമമോ, ആഹാരമോ ലഭിച്ചില്ല. ജീവിതം അസഹനീയമായപ്പോൾ ആരുമറിയാതെ ആ വീട്ടിനു വെളിയിൽ ചാടിയ വല്ല്യമ്മാൾ, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പൊലീസുകാർ അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് വല്ല്യമ്മാൾ സ്വന്തം അവസ്ഥ വിവരിച്ച്, സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും അവരുടെ സ്പോൺസറെ ബന്ധപ്പെട്ടെങ്കിലും, അയാൾ സഹകരിക്കാൻ തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങൾ കാരണം എത്രയും വേഗം നാട്ടിൽ പോയാൽ മതിയെന്ന നിലപാടിൽ ആയിരുന്നു വല്ല്യമ്മാൾ.

തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, അവർക്ക് ഔട്പാസ്സ് എടുത്തു കൊടുത്തു. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്‌സിറ്റും അടിച്ചു നൽകി. ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ യാസിൻ അവർക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.

നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു വല്ല്യമ്മാൾ നാട്ടിലേയ്ക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP