Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീർത്ത്, നവയുഗം ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവകാരുണ്യത്തിന്റെ മഹനീയമാതൃക തീർത്ത്, നവയുഗം ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദമ്മാം: സഫിയ അജിത്തെന്ന, മണ്മറഞ്ഞ ജീവകാരുണ്യത്തിന്റെ മാലാഖയുടെ സ്മരണയിൽ, പ്രവാസികളുടെ സമൂഹ്യസേവനത്തിന്റെ ഉദാത്തമാതൃക തീർത്ത്, നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സുപ്രസിദ്ധ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന, സാമൂഹ്യക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയായി നടന്ന രക്തദാനക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.

ദമ്മാം കിങ് ഫഹദ് സ്‌പെഷ്യലിസ്റ്റ്‌ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ, രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 3 മണി വരെ നീണ്ട രക്തദാനക്യാമ്പിൽ രാവിലെ മുതലേ നവയുഗം നേതാക്കളും, പ്രവർത്തകരും, ഉൾപ്പെടെ ഒട്ടനവധി പ്രവാസികൾ രക്തം ദാനം ചെയ്തു. അവധിദിനമായിട്ട് കൂടി രക്തദാനക്യാമ്പിൽ കണ്ട ജനപങ്കാളിത്തം പ്രവാസിമലയാളികളുടെ സാമൂഹ്യസേവനബോധത്തെ കാണിക്കുന്നു എന്നും, സൗദി അറേബ്യൻ സമൂഹത്തോട് പ്രവാസികൾ കാട്ടുന്ന ഈ സ്‌നേഹം അഭിനന്ദനാർഹമാണെന്നും ബ്ലഡ് ബാങ്ക് അതികൃതർ പറഞ്ഞു.

നവയുഗം കേന്ദ്ര കമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, ട്രെഷറർ സാജൻ കണിയാപുരം, വൈസ്പ്രസിഡന്റ് മഞ്ജു മണികുട്ടൻ, ജോയിന്റ് സെക്രട്ടറി ദാസൻ രാഘവൻ, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ
ഗോപകുമാർ, , പത്മനാഭൻ മണിക്കുട്ടൻ, മിനി ഷാജി, നിസ്സാം കൊല്ലം, സുബി വർമ്മ, ശ്രീലാൽ, നഹാസ്, സനു മഠത്തിൽ, പ്രഭാകരൻ എടപ്പാൾ, ശരണ്യ ഷിബു, എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP