Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നമ്മുടെ നിരത്തുകൾ കുരുതിക്കളങ്ങൾ ആകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം: നവയുഗം

നമ്മുടെ നിരത്തുകൾ കുരുതിക്കളങ്ങൾ ആകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം: നവയുഗം

സ്വന്തം ലേഖകൻ

ദമ്മാം: തമിഴ്‌നാട്ടിൽ അവിനാശിയിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും, കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരണമടഞ്ഞ ദാരുണ സംഭവത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ദിവസേന നടക്കുന്ന അപകടങ്ങൾ കാരണം, നമ്മുടെ റോഡുകൾ കൊലക്കളങ്ങളായി മാറുന്ന അവസ്ഥ ഭീതിജനകമാണ്. അമിതവേഗത, ഡ്രൈവർമാരുടെ അശ്രദ്ധ, ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതിരിക്കൽ, ലഹരി ഉപയോഗം, ചില റോഡുകളുടെ മോശം അവസ്ഥ, അധികൃതരുടെ അലംഭാവം തുടങ്ങിയ പല കാരണങ്ങൾ കാരണം ഒട്ടേറെ മനുഷ്യജീവനുകളാണ് നിരത്തുകളിൽ ഇല്ലാതാകുന്നത്. ഒട്ടേറെ കുടുംബങ്ങൾ ഇതിനാൽ വഴിയാധാരമാകുന്നു. ഓരോ വർഷവും രോഗങ്ങൾ വന്നു മരിക്കുന്നതിനേക്കാളും കൂടുതൽ ആളുകൾ റോഡപകടങ്ങൾ കാരണം മരണമടയുന്നു. അതിലും ഇരട്ടിയിലധികം ആളുകൾ പരിക്ക് പറ്റി ദുരിതത്തിലായി ജീവിക്കുന്നു. സർക്കാരിന്റെയും അധികാരികളുടെയും അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണിത്. റോഡപകടങ്ങൾ ഇല്ലാതാക്കാൻ, ആധുനികവും ശാസ്ത്രീയവുമായ ഒരു ഗതാഗത നയവും, ആസൂത്രണങ്ങളും, നിയമങ്ങളും, ബോധവൽക്കരണവും നടപ്പിലാക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് നവയുഗം ആവശ്യപ്പെട്ടു.

അവിനാശി അപകടത്തിൽ മരണമടഞ്ഞ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബൈജു, ഡ്രൈവർ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് എന്നിവർ, മുൻപ് മനുഷ്യത്വപൂർണ്ണമായ പ്രവർത്തികൾ കാരണം സമൂഹത്തിൽ ഏറെ പ്രശംസ നേടിയ നന്മമരങ്ങളാണ്. അവരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. അപകടത്തിൽ മരണമടഞ്ഞ മുഴുവൻ പേരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, അവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായി നവയുഗം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP