Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഫ്വാന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

സഫ്വാന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

ദമ്മാം: കൊറോണ ബാധിച്ചു റിയാദിൽ വെച്ച് മരണമടഞ്ഞ മലപ്പുറം സ്വദേശി സഫ്വാന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

റിയാദിൽ ഡ്രൈവറായി ഒളി നോക്കി വന്ന സഫ്വാൻ (38) ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മരണമടഞ്ഞത്. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സ്വദേശിയാണ്. കൊറോണയാണ് ബാധിച്ചതെന്നു ആദ്യഘട്ടത്തിൽ കൊറോണ തിരിച്ചറിയാതെ, ചില ക്ലിനിക്കുകളിൽ പനിക്കുള്ള ചികിത്സയാണ് നടത്തിയത്. പിന്നീട് കൊറോണ പോസിറ്റിവ് ആയതായി ടെസ്റ്റ് റിപ്പോർട്ടുകൾ കിട്ടിയെങ്കിലും, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന സഫ്വാന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും, മരണം സംഭവിക്കുകയുമായിരുന്നു.

സഫ്വാന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തിലൂടെ അറിയിച്ചു.

സൗദി പ്രവാസികൾ പനിയോ മറ്റേതെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ ഉടനെത്തന്നെ സൗദി ആരോഗ്യ മന്ത്രാലയവുമായി ഫോണിൽ ബന്ധപ്പെടണമെന്നും, സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും, സ്വന്തം ആരോഗ്യവും, മറ്റുള്ളവരെയുടെ ആരോഗ്യവും ഒരുപോലെ സൂക്ഷിക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP