Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നൽകി

പ്രവാസജീവിതത്തോട് വിട പറയുന്ന രാജേഷിന് നവയുഗം അമാമ്ര യൂണിറ്റ് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ദമ്മാം: 17 വർഷത്തെ പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് മടങ്ങുന്ന രാജേഷ് ചടയമംഗലത്തിന്, നവയുഗം സാംസ്കാരികവേദി അമാമ്ര യൂണിറ്റ് കമ്മിറ്റി യാത്രയപ്പ് നൽകി.

നവയുഗം അമാമ്ര യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യാത്രയയപ്പ് യോഗത്തിൽ വെച്ച്, യൂണിറ്റ് രക്ഷാധികാരി സി.ജോൺ നവയുഗത്തിന്റെ ഉപഹാരം രാജേഷിന് കൈമാറി.

നവയുഗം ദമ്മാം മേഖല കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, മേഖല പ്രസിഡന്റ് ഗോപകുമാർ അമ്പലപ്പുഴ, മേഖല ട്രെഷറർ ശ്രീലാൽ, അമാമ്ര യൂണിറ്റ് സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യോഗത്തിന് അമാമ്ര യൂണിറ്റ് ഭാരവാഹികളായ രാധാകൃഷ്ണൻ സ്വാഗതവും, നിസാർ നന്ദിയും പറഞ്ഞു.

യാത്രയയപ്പ് യോഗത്തിന് നവയുഗം നേതാക്കളായ സതീഷ്ചന്ദ്രൻ, ജോമോൻ, ബിനു പോത്തൻകോട്, സന്തോഷ്, ഷാജി, ബാബു പാപ്പച്ചൻ, മുഹമ്മദ് ഷാ, മുരളിവേണുഗോപാൽ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP