Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ജനത നടത്തുന്നത് ഭണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: നവയുഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധം അറിയിച്ചു

ഇന്ത്യൻ ജനത നടത്തുന്നത് ഭണഘടന സംരക്ഷിക്കാനുള്ള പോരാട്ടം: നവയുഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധം അറിയിച്ചു

സ്വന്തം ലേഖകൻ

അൽ ഹസ്സ: കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനയെ തകർക്കാനുള്ള സംഘപരിവാർ ശ്രമമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട്, ആ കരിനിയമത്തിനെതിരെ ഇന്ത്യൻ ജനത നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

അൽഹസ ശോഭയിലെ അൽ-അയ്ല ഓഡിറ്റോറിയത്തിൽ നവയുഗം അൽഹസ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധസംഗമം, അൽഹസ ഇസ്ലാമിക്ക് സെന്റർ മലയാളം മേധാവി നാസർ മദനി ഉത്ഘാടനം ചെയ്തു.

തുടർന്ന് നവയുഗം മേഖല രക്ഷാധികാരി സുശീൽ കുമാർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുത്തു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഒരുമിച്ചു ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഉറക്കെ ഏറ്റു വായിച്ചു കൊണ്ട്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, മുഖ്യപ്രഭാഷണം നടത്തി. പൗരത്വത്തെ സംബന്ധിക്കുന്ന സാങ്കേതിക വിഷയങ്ങൾക്കും അപ്പുറത്ത്, ഇന്ത്യൻ ഭരണഘടനയെത്തന്നെ അട്ടിമറിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ, ദശകങ്ങളായി നടന്നു വരുന്ന സങ്കീർണ്ണമായ ശ്രമങ്ങളുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി ബില്ലും, പൗരത്വ രജിസ്റ്ററും എന്ന് അദ്ദേഹം വിശദീകരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി ജോയന്റ് സെക്രെട്ടറി ദാസൻ രാഘവൻ, ഹനീഫ മൂവാറ്റുപുഴ (നവോദയ), സൈഫ് വേളമാനൂർ (പത്രപ്രവർത്തകൻ) എന്നിവർ ആശംസപ്രസംഗം നടത്തി. നവയുഗം മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് സ്വാഗതവും, മേഖല ജോയിന്റ് സെക്രെട്ടറി രതീഷ് രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

പ്രതിഷേധ സംഗമ പരിപാടിക്ക് നവയുഗം നേതാക്കളായ സിയാദ്, അബ്ദുൾ കലാം, നാസർ കൊല്ലം, കിരൺരാജ്, മുഹമ്മദലി,അഖിൽ അരവിന്ദ്, റഷീദ് കോഴിക്കോട്, സജീദ് തൊളിക്കോട്, സലിം മണനാക്ക് എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP