Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഫിയ അജിത്തിന്റെ സ്മരണയിൽ നവയുഗം ഫെബ്രുവരി 7 ന് ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

സഫിയ അജിത്തിന്റെ സ്മരണയിൽ നവയുഗം ഫെബ്രുവരി 7 ന് ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

ദമ്മാം: 2015 ജനുവരി 26 ന്, ക്യാൻസർ രോഗബാധിതയായി മരണമടഞ്ഞ, നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ, അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി , നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി, ദമ്മാമിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

2020 ഫെബ്രുവരി എഴാം തീയതി, രാവിലെ എട്ടു മണിമുതൽ ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോപിറ്റലിൽ ആണ് രക്തദാനക്യാമ്പ് നടക്കുക.

തുടർച്ചയായ നാലാം വർഷമാണ് നവയുഗം രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻവർഷങ്ങളിലെന്ന പോലെ നവയുഗത്തിന്റെ എല്ലാ മേഖലാ, യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരും, നേതാക്കളും, പ്രവാസികളും, കുടുംബങ്ങളും, അടക്കം നൂറുകണക്കിന് ആളുകൾ രക്തദാനക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത്, ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകും.

രക്തദാനം ഓരോ വ്യക്തിയുടെയും മനുഷ്യത്വം വിളിച്ചോതുന്ന മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും സഫിയയുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന ഈ രക്തദാനപരിപാടിയിൽ പങ്കെടുക്കാൻ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0501605784, 0506995194, 0539365117, 0537521890 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP