Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബഹയിൽ കൊറോണ വൈറസ് ബാധ സംശയം മൂലം നിരീക്ഷണത്തിലിരിക്കുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കുക : നവയുഗം

അബഹയിൽ കൊറോണ വൈറസ് ബാധ സംശയം മൂലം നിരീക്ഷണത്തിലിരിക്കുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കുക : നവയുഗം

സ്വന്തം ലേഖകൻ

ദമ്മാം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സൗദി അറേബ്യയിലെ അബഹയിലെ സൗകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, സൗദിയിലെ അബഹയിലെ അബഹ അൽ ഹയാത്ത് ആശുപത്രിയിലെ മുപ്പത് മലയാളി നഴ്സുമാരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീൻസ് യുവതിയെ പരിചരിച്ച ഏറ്റുമാനൂർ സ്വദേശിനിയായ ഒരു മലയാളി നഴ്സിന് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആ രോഗിയെ കിടത്തിയ സെക്ഷനിലെ നഴ്‌സുമാരെ മുൻകരുതലെന്ന നിലയിൽ ആശുപത്രി അധികൃതർ പ്രത്യേക മുറിയിലേയ്ക്ക് മാറ്റി.

എന്നാൽ, മതിയായ ഭക്ഷണമോ, പരിചരണമോ നൽകാത്തത് മൂലം ഈ നഴ്സുമാർ ഇപ്പോൾ ദുരിതത്തിലാണ്. കൊറോണ രോഗബാധ ഭയന്ന്, മറ്റുള്ള ഡോക്ടർമാർ സഹിതം തങ്ങളെ അവഗണിക്കുന്നതായി ഇവർ പരാതിപ്പെടുന്നു.


ഇന്ത്യൻ എംബസ്സിയും, വിദേശകാര്യമന്ത്രാലയവും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആ നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യൻ അധികൃതർ തയ്യാറാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP