Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവയുഗം അബുബക്കർ നാസർ കുടുംബസഹായ ഫണ്ട് കൈമാറി

നവയുഗം അബുബക്കർ നാസർ കുടുംബസഹായ ഫണ്ട് കൈമാറി

സ്വന്തം ലേഖകൻ

അൽഹസ: നവയുഗം സാംസ്കാരികവേദി യൂണിറ്റ് ഭാരവാഹിയായിരുന്ന, മുൻപ്രവാസി അബുബക്കർ നാസറിന്റെ നിര്യാണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി.

തിരുവനന്തപുരം ചിറഴിൻകീഴ് സ്വദേശിയായ അബുബക്കർ നാസർ നവയുഗത്തിന്റെ അൽഹസ്സ മേഖലയിലെ സജീവപ്രവർത്തകനും, മസറോയ്യ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ വർഷം കഠിനമായ രോഗബാധയെതുടർന്ന് അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ചു ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി. നാട്ടിൽ പോയി നടത്തിയ രോഗനിർണ്ണയത്തെത്തുടർന്നു 'ബ്ലഡ് ക്യാൻസർ ' ആയിരുന്നു രോഗം എന്ന് മനസ്സിലാക്കി ചികിത്സ തുടങ്ങിയെങ്കിലും, പിന്നീട് രോഗം മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ആയ സമയത്ത് അദ്ദേഹം മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിക്കാനായി നവയുഗം അൽഹസ്സ മേഖല കമ്മിറ്റി മുന്നിട്ടിറങ്ങുകയും, നവയുഗത്തിന്റെ എല്ലാ ഘടകങ്ങളിലും ഉള്ള പ്രവർത്തകരുടെ സഹായത്തോടെ സഹായധനം സമാഹരിക്കുകയും ചെയ്തു.

നവയുഗം അൽഹസ മേഖല ജീവകാരുണ്യ കൺവീനർ ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നാസറിന്റെ കുടുംബവീട്ടിൽ എത്തിയ കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി സുനീർ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ കുടുംബസഹായഫണ്ട് നാസറിന്റെ ഭാര്യാമാതാവിന് കൈമാറി. പ്രവാസി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ്, കൊല്ലം ജില്ലാ സെക്രട്ടറി സുലൈമാൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ യേശുദാസൻ, റഷീദ് മൈനാഗപ്പള്ളി, സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ടൈറ്റസ്, എം.അനിൽകുമാർ, ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP