Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈഹാത്തു ഓ ഐ സീ സീ ഇന്ദിരാജി ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിച്ചു

സൈഹാത്തു ഓ ഐ സീ സീ ഇന്ദിരാജി ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിച്ചു

ദമ്മാം : ഓ ഐ സീ സീ സൈഹാത് ഏരിയ കമ്മിറ്റി ഇന്ദിരാജി ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിച്ചു. ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു. ലോകം കണ്ട ഏറ്റവും കരുത്തയായ പ്രധാന മന്ത്രിമാരിൽ ഒരാളാണ് ഇന്ദിരാജി ഗാന്ധി എന്ന് അദ്ദേഹം പറഞ്ഞു.

സൂര്യനും ചന്ദ്രനും നിലനിൽക്കുന്നതുവരെ ഇന്ദിരാജിയുടെ ഓർമകൾക്ക് മരണമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. മനോഹരമായ ഒരു കവിതപോലെ അദ്ദേഹം ഇന്ദിരാജിയുടെ ജീവിതം സദസ്സിനു മുൻപിൽ വിവരിച്ചു. ഏരിയ ആക്ടിങ് പ്രസിഡണ്ട് മാത്യു ജോർജ് അധ്യക്ഷനായിരുന്നു.

റീജണൽ സെക്രട്ടറി റഷീദ് ഇയ്യാൽ, ഡോ: സിന്ധു ബിനു , നബീൽ നെയ്തല്ലൂർ, നിസ്സാർ മാന്നാർ, ഷാജി മോഹൻ, അൻസാർ ആദിക്കാട്, ഹമീദ് മരക്കാശേരിൽ, ബിനു പുരുഷോത്തമൻ, ഷിജില ഹമീദ്, സകീർ പറമ്പിൽ, ഗഗൻ വള്ളിക്കോട് എന്നിവർ ആശംസകൾ അർപ്പിച്ചു.

രമേശ് പാലക്കൽ, അസീസ്, സലാം പറവൂർ, സിദിഖ് പാലക്കാട്, ഷെരീഫ്, സലിം വർക്കല എന്നിവർ നേതൃത്വം നൽകി.ഏരിയ ജനറൽ സെക്രട്ടറി സീ റ്റി ശശി ആലൂർ സ്വാഗതവും ടിജോ പഴയമഠം നന്ദിയും പറഞ്ഞു .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP