Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്സവ പ്രതീതി ഉണർത്തി ജുബൈൽ ഓ ഐ സീ സീ കുടുംബവേദി വർണോത്സവം അരങ്ങേറി

ഉത്സവ പ്രതീതി ഉണർത്തി ജുബൈൽ ഓ ഐ സീ സീ കുടുംബവേദി വർണോത്സവം അരങ്ങേറി

ജുബൈൽ : ജുബൈൽ ഓ ഐ സീ സീ കുടുംബവേദി വാർഷികവും റിപ്പബ്ലിക് ദിനവും വർണോത്സവം 2018 എന്ന പേരിൽ ആഘോഷിച്ചു. ജുബൈൽ ദമ്മാം ഹൈവേക്കു സമീപം അൽ നുസീഫ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ രാവിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി, പ്രസിഡന്റ് ഷിബു റാന്നി പതാക ഉയർത്തി. അദ്ദേഹം നൽകിയ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഇന്ത്യൻ ഭരണ ഘടനാ നൽകുന്ന അവകാശങ്ങളെക്കുറിച്ചു വിശദമായി സംസാരിച്ചു.

കുട്ടികളുടെ ശാസ്ത്ര പ്രദർശനം, ചിത്രകാരന്മാരായ ശ്രീ ജയകൃഷ്ണൻ , സുനിൽ കുമാർ എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആർട്ട് ഗ്യാലറി, പ്രവാസ എഴുത്തുകാരുടെ ഉൾപ്പടെ ഉള്ള പുസ്തകമേള, വിവിധ തരം രുചി കൂട്ടുകളുടെ ഭക്ഷണ മേള, ആഭരണ-വസ്ത്ര മേള, മെഡിക്കൽ ക്യാമ്പ്, ഒപ്പന മത്സരം, നാടൻപാട്ട് മത്സരം, ജയൻ തച്ചൻപാറ അണിയിച്ചൊരുക്കിയ നാടകം, നിമ്മി സുരേഷ് അണിയിച്ചൊരുക്കിയ പൂതപ്പാട്ട് എന്ന കവിതയുടെ ക്ദൃശ്യാവിഷ്‌കാരം ചിങ്കാരിമേളം, ഓട്ടം തുള്ളൽ , മറ്റു വിവിധ തരത്തിലുള്ള കലാപരിപാടികൾ എന്നിവ വർണ്ണോത്സവത്തിന്റെ മാറ്റു കൂട്ടി.

സാംസ്‌കാരിക സമ്മേളനം ഓ ഐ സീ സീ ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു. രാജ്യത്തെ നശിപ്പിക്കുന്ന വർഗീയ ഭരണത്തിനെതിരെ കുടുംബങ്ങളിൽ അതി ശക്തമായ രാഷ്ട്രീയ ബോധം അത്യാവശ്യമാണ്. തെറ്റിധരിപ്പിക്കുന്ന ദേശീയതയുടെ പേരിൽ എതിര്ശബ്ദങ്ങളെ അടിച്ചമർത്തുമ്പോഴും ബഹുസ്വരത ആണ് ഇന്ത്യയുടെ ആത്മാവ് എന്ന് തെളിയിക്കപ്പെടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഓ ഐ സീ സീ ഗ്ലോബൽ വാക്താവ് മൻസൂർ പള്ളൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ദമ്മാം വനിതാ അഭയ കേന്ദ്രം മേധാവി അബ്ദുൽ ലത്തീഫ് സാലേഹ് അൽ നുഐം മുഖ്യ അതിഥി ആയിരുന്നു. ജുബൈൽ ഓ ഐ സീ സീ കുടുംബ വേദിയുടെ ' കാരുണ്യ ഹസ്തം' അവാർഡ് ശ്രീ കോശി സാമുവേലിന് ബിജു കല്ലുമലയും മുഖ്യ അതിഥിക്കുള്ള മൊമെന്റോ കുടുംബവേദി വൈസ് പ്രസിഡണ്ട് സലിം വെളിയത്തും കൈമാറി.

ഇ കെ സലിം, സിറാജ് പുറക്കാട് , ഷിഹാബ് കായംകുളം, വിൽസൺ തടത്തിൽ, അഡ്വ: ആന്റണി, നജീബ് നസീർ, ഉസ്മാൻ കുന്നംകുളം, ആശ ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസിഡന്റ് ഷിബു റാന്നി അധ്യക്ഷൻ ആയിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അനിൽ കണ്ണൂർ സ്വാഗതവും ജനറൽ സെക്രട്ടറി റിയാസ് എൻ പി നന്ദിയും പറഞ്ഞു .

ഒപ്പന മത്സരത്തിൽ ഹഫൂഫ് ഓ ഐ സീ സീ ബാലജനവേദി ഒന്നാം സമ്മാനവും ജുബൈൽ ഒപ്പന ടീം രണ്ടാം സമ്മാനവും ദമ്മാം ഒപ്പന ടീം മൂന്നാം സമ്മാനവും നേടി. നാടൻ പാട്ടു മത്സരത്തിൽ യഥാക്രമം ആന്റണി & ടീം, എ ആർ എസ് , നാട്ടുകൂട്ടം ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശാസ്ത്ര മേളയിൽ വിവിധ മത്സര വിഭാഗങ്ങളിൽ ലക്ഷ്മി നരസിംഹം, ഇസാക്കിയപ്പൻ, ആശ്രിത്, ഗണേശ്, ഖാജാ, മുഖദ്ദിർ, മസീൻ, അബ്ദുൽ റഹ്മാൻ , അനുസൂലിൻ , അഭിമന്യു പ്രദീപ്, മസീൻ ഇബ്രഹിം, ഫാരിസ്, റോഷൻ, കൃഷ്ണപ്രിയ, സ്വാതി മഹേന്ദ്രൻ എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി.

ടോണി സാമുവേൽ , ബൈജു അഞ്ചൽ, അൻഷാദ് ആദം, സുചിത ഷിജു, റീജ അൻവർ , അജ്മൽ താഹ കോയ, റിനി സലിം , നിഷ അനിൽ, ജയിംസ് കൈപ്പള്ളിൽ, നജ്മുന്നിസ റിയാസ് , ബിൻസി ഷിബു, വഹീദാ ഫാറൂഖ്, ഹിശാം, അനു അശോക്, ചെറിയാൻ, അരുൺ നായർ, തോമസ് തുണ്ടുമണ്ണിൽ ആന്റണി തോമസ്, ഷമീസ്, ജസീർ എന്നിവർ നേതൃത്വം നൽകി.
അഷ്റഫ് മുവാറ്റുപുഴ, ഹനീഫ് റാവുത്തർ, നൂഹ് പാപ്പിനിശ്ശേരി, ഷിജില ഹമീദ് , റഷീദ് ഇയ്യാൽ, ഷാജിദ് കാക്കൂർ, നസീർ തുണ്ടിൽ , കിച്ചു കായംകുളം , സുരേഷ് കണ്ണൂർ , അൻസാർ ആദിക്കാട് , നിസ്സാർ മാന്നാർ തുടങ്ങിയ ഓ ഐ സീ സീ റീജണൽ , ജില്ലാ , ഏരിയ , വനിതാ വേദി , യൂത്ത് വിങ് നേതാക്കന്മാർ സന്നിഹിതരായിരുന്നു . ജാഫർ കുടുവ, ആൻസി ജോജു മാത്യു എന്നിവർ ജനബാഹുല്യം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പ്രൗഢ ഗംഭീരമായ വർണോത്സവത്തിന്റെ അവതാരകർ ആയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP