Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗബാധിതനായ നെടുമങ്ങാട് സ്വദേശി ഓഐസിസിയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി

രോഗബാധിതനായ നെടുമങ്ങാട് സ്വദേശി ഓഐസിസിയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി

നാട്ടിൽ നിന്നും ജോലിക്കായി ഒന്നരമാസം മുൻപ് ദമാമിൽ എത്തിയ തിരുവനന്ത പുരം നെടുമങ്ങാട് സ്വദേശി ഹരികുമാർ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി യുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. ദമ്മാം സിയാത്തിൽ കഴിഞ്ഞ ഒന്നരമാസം മുൻപാണ് ഹരികുമാർ ഹൗസ് ഡ്രൈവർ ജോലിക്കായി എത്തിയത്. എണ്ണായിരം റിയാൽ സൗദിക്കു വിസക്കായി നൽകാം എന്ന കരാറിൽ ആയിരുന്നു എത്തിയത്. എന്നാൽ സിയാത്തിൽ എത്തിയതിനു ശേഷം ഇഖാമ പോലും ലഭിക്കുന്നതിന് മുൻപ് ഹരികുമാർ രോഗബാധിതനാവുകയായിരുന്നു.

തുടർന്നു ജോലി ചെയ്യുവാൻ പോലും കഴിയാത്ത അവസ്ഥയിൽ ഓ ഐ സി സി സിയാത്ത് ഏരിയ കമ്മറ്റി നേതാക്കളുമായി ബന്ധപെടുകയും അവർ വിഷയത്തിൽ ഇടപ്പെടുകയും ഇഖാമ എടുക്കുന്നതിനാവിശ്യമായ രണ്ടായിരം റിയാൽ ഓ ഐ സി സി സിയാത്ത് കമ്മറ്റി നേതാക്കൾ നൽകുകയും ചെയ്തു. വിസ ഫീസായി സ്‌പോണ്‌സർ ആവിശ്യപെട്ട എണ്ണായിരം റിയാലിന് ഓ സി സി സി സിയാത്ത് കമ്മിറ്റി ജ്യാമ്യം നിൽക്കുവാൻ തയാറായതോടെ ഹരികുമാർ നെ നാട്ടിൽ വിടുവാൻ സ്‌പോണ്‌സർ തയാറാവുകയായിരുന്നു.

ഓ ഐ സി സി വെൽഫെയർ വിഭാഗം നൽകിയ ടിക്കറ്റിൽ ഹരികുമാർ ജെറ്റ് എയർ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ടിക്കറ്റ് കൈമാറി. ജനറൽ സെക്രെട്ടറി ഇ കെ സലിം, ജീവകാരുണ്യ വിഭാഗം കൺവീനർ നിസാർ മാന്നാർ,സെക്രെട്ടറി റഷീദ് ഇയ്യാൽ, ഏരിയകമ്മറ്റി പ്രസിഡന്റ് എസ്.എം സാദിഖ്,ഭാരവാഹികളായ സി ടി ശശി , സലിം വർക്കല സലാം, വിജയകുമാർ നന്ദിയോട് യൂത്ത് വിങ്‌സൈഹത്ത് ഭാരവാഹികളായ പ്രതീക്ഷ് വിശ്വാമിത്രൻ, അജയൻ ഓയൂർ, ദിലീപ് ദിവാകരൻതുടങ്ങിയവരും സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP