Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദമ്മാമിൽ ഓവർസീസ് ഇന്ത്യൻ പേരന്റസ് കൗൺസിൽ നിലവിൽ വന്നു

ദമ്മാമിൽ ഓവർസീസ് ഇന്ത്യൻ പേരന്റസ് കൗൺസിൽ നിലവിൽ വന്നു

ദമ്മാം: ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗദി അറേബ്യയിലെ ദമ്മാമിലെ രക്ഷിതാക്കളുടെ സഹായിക്കുന്നതിനും അക്കാദമിക് വിഷയങ്ങളിൽ സഹായിക്കുന്നതിനുമായി ഓവർസീസ് ഇന്ത്യൻ പേരന്റിങ് കൗൺസിൽ രൂപീകരിച്ചു.

ദമാമിലെ രക്ഷിതാക്കൾക്ക് വേണ്ട സഹായം നൽകുന്നതിനും കുട്ടികളുടെ പഠന നിലവാരം മെച്ചപെടുത്താൻ കഴിയുന്ന രീതിയിൽ അക്കാദമിക് സെമിനാറുകൾ, കൗൺസിലിംഗുകൾ,കരിയർ ഗൈഡൻസുകൾ, എന്നിവ നൽകുന്നതോടൊപ്പം ദമ്മാമിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും നേരിടുന്ന വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും അവയ്ക്ക് പരിഹാരം കാണാനും ശ്രമിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യം.

ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള രക്ഷിതാക്കൾക്കും ഇതിൽ പങ്കാളിത്തം ഉണ്ടാവും. ദമ്മാമിലെ രക്ഷിതാക്കളുടെ ഒരു പൊതു വേദിയായി ഈ കൗൺസിലിനെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് സംഘാടകർ അറിയിച്ചു.

ഈ കണ്‌സിലിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനായി രക്ഷിതാക്കൾ മാത്രം അടങ്ങിയ പതിനഞ്ചംഗ അട്‌ഹോക്ക് കമ്മറ്റിക്ക് രൂപം നൽകി. സന്തോഷ് വിളയിൽ ആണ് കമ്മിറ്റി കൺവീനർ, ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരു ഉപദേശക സമിതിയും രൂപീകരിച്ചു.

ഉപദേശക സമിതി ഭാരവാഹികൾ അഹമദ് പുളിക്കൽ(രക്ഷാധികാരി ), ബിജു കല്ലുമല (ചെയർമാൻ ). സി അബ്ദുൾ ഹമീദ്, പി എം നജീബ് , മാത്യു ജോസഫ്, ഇ കെ സലിം എന്നിവർ ആണ് ഉപദേശക സമിതി അംഗങ്ങൾ. ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മറ്റി തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെടുവാൻ ബദർ അൽ റാബിയിൽ ചേർന്ന രക്ഷിതാക്കളുടെ യോഗം തീരുമാനിച്ചു. ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ്, മാത്യു ജോസഫ്, ബൈജു കുട്ടനാട് സുരേഷ് റാവുത്തർ, ഹനീഫ് റാവുത്തർ ,സന്തോഷ് വിളയിൽ, സക്കീർ ഹുസൈൻ ,നൗഷാദ് തഴവ, അസാപ് ഹുസൈൻ, റഫീക്ക് കൂട്ടിലങ്ങാടി, അസിഫ് താനൂർ, എന്നിവർ സംസാരിച്ചു. ഇ കെ സലിം സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP