Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഴ്‌സിങ് റിക്രൂട്ടിങ് മേഖലയിലെ അനിശ്ചിതത്വം അടിയന്തിരമായി പരിഹരിക്കണം; ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി

നഴ്‌സിങ് റിക്രൂട്ടിങ് മേഖലയിലെ അനിശ്ചിതത്വം അടിയന്തിരമായി പരിഹരിക്കണം; ഓഐസിസി ദമ്മാം റീജിണൽ കമ്മിറ്റി

ദമ്മാം: നഴ്‌സിങ് റിക്രൂട്ടിങ് മേഖലയിലെ അനിശ്ചിതത്വം അടിയന്തിരമായി പരിഹരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആവശ്യപെട്ടു.

റിക്രൂട്ടിങ് മേഖലയിലെ തട്ടിപ്പുകൾ അവസാനിപ്പിക്കുവാൻ കേന്ദ്ര കേരള സർക്കാർ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്, അതോടൊപ്പം തന്നെ അവരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുകയും മികച്ച തൊഴിൽ അവസരങ്ങൾ കണ്ടെത്തുവാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും വേണം. റിക്രൂട്ടിങ് മേഖലയിൽ പരിഷ്‌കാരങ്ങൾ നടപിലാക്കുമ്പോൾ അത് കാര്യക്ഷമമായി പ്രവത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ സർക്കാരിനു ബാധ്യതയുണ്ട്.

കേന്ദ്ര സർക്കാർ തിടുക്കത്തിൽ നടപ്പിലാക്കിയ ചില എമിഗ്രേഷൻ പരിഷ്‌കാരങ്ങൾ ആയിരക്കണക്കിന് നഴ്‌സ് മാരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുയാണെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ കേരള പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ സി ജോസഫ് നടത്തുന്ന ശ്രമങ്ങളെ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭിനന്ദിക്കുന്നതായും ബിജു കല്ലുമല പറഞ്ഞു. എമിഗ്രേഷൻ പരിഷക്കാരങ്ങളുടെ പേരിൽ ജോലി കാത്തിരിക്കുന്ന ആളുകളുടെ അവസരങ്ങൾ നഷ്ടപെടില്ലെന്നും അവർക്കുള്ള സംശയങ്ങൾ പരിഹരിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി ആവിശ്യപ്പെട്ടു.

നഴ്‌സ്മാരെ കബളിപ്പിച്ചു ഭീമമായ തുക തട്ടിയെടുത്ത മുഴുവൻ സ്ഥാപനങ്ങളെയും കരിമ്പടികയിൽ പെടുത്തി അവരുടെ റിക്രൂട്ടിങ് ലൈസൻസ് ക്യാൻസൽ ചെയ്യണമെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല കേന്ദ്ര കേരള സർക്കാരുകളോട് അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP