Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഐസിസി ദമ്മാം റീജിണൽ കമ്മറ്റി പഠന ക്യാമ്പ് നാളെ

ഓഐസിസി ദമ്മാം റീജിണൽ കമ്മറ്റി  പഠന ക്യാമ്പ് നാളെ

ദമ്മാം:  ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി സംഘടനാ പഠന ക്യാമ്പ്  വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണി മുതൽ ദമ്മാം ബദർ അല റാബി ഓഡിറ്റോറിയത്തിൽ നടക്കും. സംഘടന പ്രവർത്തനം എങ്ങനെ കുറ്റമറ്റതാക്കാം ' എന്ന വിഷയത്തിൽ അഡ്വ .സുധീന്ദ്രൻ,  ''എങ്ങനെ നല്ലൊരു പ്രാസംഗികൻആകാം''എന്ന വിഷയത്തിൽ സാജിദ് ആറാട്ടുപുഴ , സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗപ്പെടുത്താം ' എന്ന വിഷയത്തിൽ മുഹമദ് ഇഖ്ബാൽ എന്നിവർ ക്ലാസ്സുകൾ എടുക്കും.

വിവിധ ജില്ലാ, ഏരിയ കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും, ഗ്ലോബൽ കമ്മറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റി അംഗങ്ങൾ റീജിണൽ ഭാരവാഹികൾ എന്നിവർ ക്യാമ്പിൽ പങ്കെടുക്കും .കിഴക്കൻ പ്രവിശ്യയിലെ ഓ ഐ സി സി യുടെ പ്രവർത്തനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകുന്നതാവും പഠന ക്യാമ്പ് എന്ന് റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP