Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈദ് സംഗമം അതിരുകൾ ഇല്ലാത്ത മാനവ സ്‌നേഹത്തിന്റെ മാതൃക; .ഉമ്മൻ ചാണ്ടി

ഈദ്  സംഗമം അതിരുകൾ ഇല്ലാത്ത മാനവ സ്‌നേഹത്തിന്റെ മാതൃക; .ഉമ്മൻ ചാണ്ടി

ദമ്മാം: ഓ ഐ സി സി ദമ്മാം പ്രൊവിൻസ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ഉള്ള ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഈദ് സംഗമം അതിരുകളും വേലി കെട്ടുകളുമില്ലാത്ത മാനവ സ്‌നേഹത്തിന്റെ മാതൃക ആയി മാറട്ടെ എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശംസിച്ചു.അതി കഠിനമായ വൃതശുദ്ധിയിലൂടെ കഴിഞ്ഞ ഒരു മാസക്കാലം കൊണ്ട് ആർജിച്ചെടുത്ത ആത്മ ചൈതന്യം കൂടുതൽ ദൈവ നിഷ്ഠ ഉള്ളവരാക്കി മാറ്റുവാനും, മാനവ സ്‌നേഹത്തിന്റെ മാതൃകയായി മറ്റുള്ളവർക്ക് വഴികാട്ടികൾ ആയി മാറുവാനും കഴിയട്ടെ എന്നും ഉമ്മൻ ചാണ്ടി ആശംസിച്ചു.

ഇസ്ലാമിക ചര്യയുടെ അടിസ്ഥാനമായ മാനവ സ്‌നേഹത്തിന് വർത്തമാന കാലഘട്ടത്തിൽ പ്രസക്തി വർദ്ധിച്ച് വരികയാണെന്നും മുഖമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിനു ഫോണിൽ കൂടി നാട്ടിൽ നിന്നും ആശംസകൾ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി വൈസ് പ്രസിഡണ്ട് എം എം ഹസ്സൻ , ഷാഹിദാ കമാൽ , എം എ ജോൺ എന്നിവരും ഈദ് സംഗമത്തിനു ഫോണിൽ കൂടി ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഓ ഐ സി സി എറണാകുളം ജില്ലാ കമ്മറ്റി പ്രസിഡണ്ട് അലി പെരുമ്പാവൂർ അധ്യക്ഷത വഹിച്ച കുടുംബ സംഗമം ദമ്മാം പ്രോവിൻസ് ജനറൽ സെക്രെട്ടറി ബിജു കല്ലുമല ഉൽഘാടനം ചെയ്തു, അഡ്വ. കെ വൈ സുധീന്ദ്രൻ ഈദ് ആശംസ പ്രസംഗം നടത്തി, ചന്ദ്ര ശേഖരൻ നായർ ,സുരേഷ് കുന്നം, സഫിയ അജിത്ത്,കമാൽ കളമശ്ശേരി ,എന്നിവർ ആശംസകൾ നേർന്നു .സുധീർ മേനോൻ സ്വാഗതവും, ആസാദ് കലൂർ നന്ദിയും പറഞ്ഞു. സോൺ കമ്മറ്റി നേതാക്കളായ രമേശ് പാലക്കാട്, ബൈജു കുട്ടനാട്, ഹമീദ് ചാലിൽ ,സക്കീർ ഹുസൈൻ, അസാബു ഹുസൈൻ , സുമേഷ് പാലക്കാട്, സൈഫുദീൻ കിച്ചിലൂ,ജില്ലാ കമ്മറ്റി പ്രസിഡണ്ട് മാരായ ഷാജി തിശൂർ, ഹനീഫ് റാവുത്തർ ,ശ്യാം പ്രകാശ് പാലക്കാട്,സജൂബ് കടപ്പാക്കട, നൈസാം കോട്ടയം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എറണാകുളം ജില്ലാ കമ്മറ്റി ഭാരവാഹികളായ ഹനീഫ് കൊച്ചി, സുധീർ ആലുവ, ഷെ#ൗക്കത്ത് ഓടക്കാലിൽ, ആന്റണി, ഇബ്രാഹിം , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി, തുടർന്ന് നടന്ന കലാപരിപാടികളിൽ ദമ്മാമിലെ കലാകാരന്മാരായ അനൂപ് സുരേന്ദ്രൻ, നാഫിന മുഹമദ് , ദിവ്യ നവീൻ, അസീസ്, നൗഷാദ് , ഷുക്കൂർ, നിരഞ്ജൻ ബീൻസ്, ഫാത്തിമ സത്താർ, നാസർ ആലപുഴ, സപ്ത , ഷെമി പ്രിയ എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു , സുധീരൻ മേനോൻ അവതാരകൻ ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP